Anaswara Rajan: ലെഹങ്കയിൽ പൊളി ലുക്കിൽ അനശ്വര രാജൻ, ചിത്രങ്ങൾ കാണാം..!

മഞ്ജു വാര്യരുടെ മകളായി ‘ഉദാഹരണം സുജാത’ എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ട് മലയാള സിനിമയിൽ തുടക്കം കുറിച്ച താരമാണ് അനശ്വര രാജൻ. 

1 /6

മഞ്ജു വാര്യരുടെ മകളായി ‘ഉദാഹരണം സുജാത’ എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ട് മലയാള സിനിമയിൽ തുടക്കം കുറിച്ച താരമാണ് അനശ്വര രാജൻ. അതിൽ ആതിര എന്ന കഥാപാത്രമായി മഞ്ജു വാര്യർക്ക് ഒപ്പം കട്ടയ്ക്ക് പിടിച്ചുനിൽക്കുന്ന പ്രകടനമായിരുന്നു അനശ്വര കാഴ്ചവച്ചത്. അതൊരു മികച്ച തുടക്കമായി അനശ്വരയുടെ സിനിമ ജീവിതത്തിൽ മാറി.

2 /6

പിന്നീട് ഒന്നിന് പിറകെ ഒന്നായി മികച്ച കഥാപത്രങ്ങളും നല്ല സിനിമകളും അനശ്വരയെ തേടിയെത്തി കൊണ്ടേയിരുന്നു. തണ്ണീർമത്തൻ ദിനങ്ങളിലെ കീർത്തി എന്ന കഥാപാത്രമായി അനശ്വരയുടെ മിന്നും പ്രകടനമാണ് താരത്തിന് ഇത്രയേറെ ആരാധകരുടെ പിന്തുണ ലഭിക്കാൻ കാരണമായത്. 

3 /6

വളരെ ചെറിയ ബഡ്ജറ്റിൽ ഇറങ്ങിയ ചിത്രം 50 കോടിയിൽ അധികം കളക്ഷൻ നേടുകയും ചെയ്തിരുന്നു. ആദ്യരാത്രി, വാങ്ക്, എവിടെ തുടങ്ങിയ സിനിമകളിലും അനശ്വര അഭിനയിച്ചിട്ടുണ്ട്.

4 /6

ഇൻസ്റ്റാഗ്രാമിലാണ് അനശ്വര മറ്റുതാരങ്ങളെ പോലെ തന്നെ കൂടുതൽ സജീവമായിട്ടുള്ളത്. അനുഷ റെജിയുടെ എ.ആർ സിഗ്നേച്ചർ എന്ന ക്ലോത്തിങ് ബ്രാൻഡിന് വേണ്ടി അനശ്വര ചെയ്ത പുതിയ ഫോട്ടോഷൂട്ടാണ് ആരാധകർ ഏറ്റെടുക്കുന്നത്. 

5 /6

ജിക്സൺ ഫ്രാൻസിസാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. ജിജേഷ് ആണ് അനശ്വര്യക്ക് മേക്കപ്പ് ചെയ്തിരിക്കുന്നത്. 

6 /6

ലെഹങ്കയിൽ അതി സുന്ദരിയായിട്ടാണ് ചിത്രങ്ങൾ അനശ്വരയെ കാണാൻ സാധിക്കുന്നത്.

You May Like

Sponsored by Taboola