സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ അപർണ തോമസിന്റ ഏറ്റവും പുതിയ ചിത്രങ്ങൾ ആരാധകർ ഏറ്റെടുക്കുന്നു. സ്റ്റൈലിഷ് ലുക്കിലുള്ള ചിത്രങ്ങളാണ് അപർണ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നത്.
ഗ്ലിറ്ററി ഔട്ട് ഫിറ്റിലാണ് ഇത്തവണ താരം ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്. റിസ് വാനാണ് അപർണയുടെ മേക്കപ്പ് ചെയ്തിരിക്കുന്നത്.
അപർണ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന ഓരോ ചിത്രങ്ങളും ആരാധകർ ഏറ്റെടുക്കാറുണ്ട്. ഒരു ഫാഷൻ ഫ്രീക്ക്കൂടിയായ അപർണയുടെ ഓരോ അപ്ഡേറ്റുകൾ കാണാനും ആരാധകർക്ക് ഏറെ ഇഷ്ടമാണ്.
കാബിൻ ക്രൂ ആയി പ്രവർത്തിച്ച താരം ഈ കോവിഡ് കാലത്താണ് സോഷ്യൽ മീഡിയയിലും മിനി സ്ക്രീനിലും സജീവമായത്. സൂര്യ ടിവിയിലെ പാട്ടുപെട്ടി എന്ന മ്യൂസിക് ഷോയിലൂടെയാണ് അപർണ്ണയും ജീവയും പ്രേക്ഷകരുടെ പ്രിയങ്കരായത്.
ഇരുവരുടെയും പ്രണയവിവാഹമായിരുന്നു. ഈ കോവിഡ് കാലത്താണ് അപർണ യൂട്യൂബ് ചാനൽ ആരംഭിച്ചത്. ചാനലിൽ ഏകദേശം മൂന്ന് ലക്ഷത്തിലധികം സബ്സ്ക്രൈബർ ഇപ്പോഴുണ്ട്. ഭർത്താവ് ജീവയും ചാനലിൽ വളരെ അധികം സജീവമാണ്.
സരിഗമപ എന്ന മ്യൂസിക് റിയാലിറ്റി ഷോയിലൂടെയാണ് ജീവ ആരാധകരെ കൈയിലെടുത്തത്. പിന്നീട് സി കേരളത്തിൽ തന്നെയുള്ള മറ്റൊരു റിയാലിറ്റി ഷോയിലൂടെ അപർണ്ണയും ജീവയും ഒരുമിക്കുകയായിരുന്നു.
ഇരുവരുടെയും കോംബോയും പ്രേക്ഷകർക്ക് ഏറെ ഇഷ്ടമായിരുന്നു.
മിസ്റ്റർ ആൻഡ് മിസ്സിസ് എന്ന പരിപാടിയിലാണ് ഇരുവരും ഒരുമിച്ച് എത്തിയത്