Ashika Ashokan: കറുപ്പിൽ അടാർ ലുക്കിൽ റീലിസ് താരം ആഷിക് അശോകൻ, ചിത്രങ്ങൾ കാണാം

ഓരോ ദിവസവും സമൂഹ മാധ്യമങ്ങളിലൂടെ വളർന്ന് വരുന്ന ഒരുപാട് പുത്തൻ താരങ്ങളാണ് ഉള്ളത്. അഭിനയ മോഹവുമായി ഒരു സമയത്ത് സംവിധായകരുടെ മുന്നിൽ ചാൻസ് തേടി നടക്കേണ്ടി വരുന്നതിന് പകരമായി ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ തന്നെ ഇവർക്ക് തങ്ങളുടെ കഴിവുകൾ പ്രകടിപ്പിച്ച് സംവിധായകരുടെ ശ്രദ്ധ പിടിച്ചുപറ്റാവുന്നതേയുള്ളൂ.

1 /7

ടിക്-ടോക് ഇതിന് വലിയ രീതിയിൽ ഒരു സ്വീകാര്യത നേടി കൊടുത്തു.  വളരെ അപ്രതീക്ഷിതമായി ടിക്-ടോക് നിരോധിക്കപ്പെട്ടപ്പോൾ താരങ്ങൾ മറ്റൊരു പ്ലാറ്റഫോം പ്രതീക്ഷിച്ചിരുന്നു. 

2 /7

മെറ്റായുടെ ഇൻസ്റ്റാഗ്രാമിൽ റീൽസ് എന്നൊരു സംഭവം കൊണ്ടുവരികയും ചെയ്തു. അങ്ങനെ വീണ്ടും വൈറൽ താരങ്ങൾ ഉണ്ടായികൊണ്ടേയിരുന്നു. ഇത്തരത്തിൽ റീൽസ്, ടിക്-ടോക് തുടങ്ങിയ പ്ലാറ്റുഫോമുകളിലൂടെ മലയാളികൾക്ക് സുപരിചിതയായി മാറിയ താരമാണ് അഷിക അശോകൻ.

3 /7

ധാരാളം മ്യൂസിക് വീഡിയോസിലും ഷോർട്ട് ഫിലിമുകളിലും ഇതിനോടകം അഭിനയിച്ചു കഴിഞ്ഞ അഷിക ഒരു റീൽസ് താരമായി വളർന്നു കഴിഞ്ഞു. മോഡലിംഗിലൂടെയും ആരാധകരെ കൈയിലെടുക്കുന്ന അഷിക ആദ്യമായി സിനിമയിൽ അഭിനയിക്കാൻ ഒരുങ്ങുകയാണ്.   

4 /7

അതും തമിഴ് ചിത്രത്തിലൂടെയാണ് അഷിക തുടക്കം കുറിക്കുന്നത്. അഞ്ച് ലക്ഷത്തിന് അടുത്ത് ഫോളോവേഴ്സും ഈ മിടുക്കിക്കുണ്ട്

5 /7

ഇപ്പോഴിതാ ട്രഡീഷണൽ പാർട്ടി വെയർ സാരിയിൽ ഒരു മനോഹരമായ ഫോട്ടോഷൂട്ട് ചെയ്തിരിക്കുകയാണ് അഷിക. കറുപ്പ് നിറത്തിലെ സാരിയിൽ ഹോട്ട് ലുക്കിലാണ് അഷികയെ ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നത്. 

6 /7

രോഹിത്ത് കിംഗ്.സ്റ്റൺ ആണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. 

7 /7

സഫാന അമീന്റെ നഷാശ് മേക്കോവറാണ് ഈ മനോഹരമായ ലുക്കിന് അഷികയ്ക്ക് മേക്കപ്പ് ചെയ്തിരിക്കുന്നത്.

You May Like

Sponsored by Taboola