Atal Pension Yojana: മാസം വെറും 210 രൂപ, അതായത് 7 രൂപ പ്രതിദിനം നിക്ഷേപിച്ച് 5000 രൂപ പെൻഷൻ നേടാം...!!

അസംഘടിതമേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ സാമ്പത്തിക സുരക്ഷ ഉറപ്പു വരുത്തുന്നതിനായി  കേന്ദ്ര സർക്കാർ രൂപീകരിച്ച പെൻഷൻ പദ്ധതിയാണ് അടൽ പെൻഷൻ യോജന - എ പി വൈ (Atal Pension Yojana -APY)  

അസംഘടിതമേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ സാമ്പത്തിക സുരക്ഷ ഉറപ്പു വരുത്തുന്നതിനായി  കേന്ദ്ര സർക്കാർ രൂപീകരിച്ച പെൻഷൻ പദ്ധതിയാണ് അടൽ പെൻഷൻ യോജന - എ പി വൈ (Atal Pension Yojana -APY)  

1 /5

ഈ പദ്ധതിയില്‍  ചേരുന്നതിന്   പ്രായപരിധി നിശ്ചയിച്ചിട്ടുണ്ട്.  18നും  40നും മധ്യേ പ്രായമുള്ള  ഇന്ത്യൻ പൗരനായ തൊഴിലാളികള്‍ക്ക് ഈ പദ്ധതിയില്‍ ചേരുവാന്‍ സാധിക്കും.  

2 /5

എപി‌വൈ (APY) നിയന്ത്രിക്കുന്നത് പെൻഷൻ ഫണ്ട്  റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റിയാണ് (PFRDA).   

3 /5

ഈ പദ്ധതി പ്രകാരം, നിക്ഷേപകർക്ക് 60 വയസിനു ശേഷം പെൻഷൻ ലഭിക്കുന്നു. കുറഞ്ഞത് 1,000 രൂപ മുതൽ 5,000 രൂപ വരെ പെൻഷൻ ലഭിക്കാൻ ഈ പദ്ധതിയിലൂടെ കഴിയും. നിക്ഷേപത്തുകയും പദ്ധതിയിൽ ചേർന്ന കാലയളവും അനുസരിച്ചാവും പെൻഷൻ തുക ലഭിക്കുക. അതിനാല്‍ എതരയും പെട്ടെന്ന് ഈ പദ്ധതിയില്‍ ചേര്‍ന്നാല്‍ അത്രയും പ്രയോജനകരം.

4 /5

18 വയസിൽ അടൽ പെൻഷൻ യോജനയിൽ ചേരുന്ന ഒരാൾക്ക് 60 വയസിനുശേഷം 5,000 രൂപ പെൻഷൻ ലഭിക്കണമെങ്കിൽ അദ്ദേഹം പ്രതിമാസം 210 രൂപ ഈ പദ്ധതിയിൽ നിക്ഷേപിക്കണം.  അതായത് പ്രതിദിനം 7 രൂപ നിക്ഷേപിക്കുന്നതിലൂടെ 5,000 രൂപ വീതം പെൻഷൻ ലഭിക്കും. അതേ സമയം 1,000 രൂപയുടെ പെൻഷനായി പ്രതിമാസം 42 രൂപ മാത്രം നിക്ഷേപിച്ചാൽ മതിയാകും.    

5 /5

2015ലാണ് കേന്ദ്ര സർക്കാർ  ഈ പദ്ധതി ആരംഭിച്ചത്. ഈ പദ്ധതിയില്‍ ചേരാന്‍ സേവി൦ഗ് സ് ബാങ്ക്  അക്കൗണ്ട്, ആധാർ നമ്പർ, മൊബൈൽ നമ്പർ എന്നിവ ആവശ്യമാണ്.  

You May Like

Sponsored by Taboola