വിവാഹത്തിന് ശേഷം കുറഞ്ഞ ബഡ്ജറ്റിൽ ഹണിമൂൺ പോകാനാണോ നിങ്ങൾ ഉദ്ദേശിക്കുന്നത്? തിരക്കേറിയ സ്ഥലങ്ങളിലേക്ക് പോകാൻ ഇഷ്ടമില്ലാത്തവരാണോ നിങ്ങൾ? പ്രകൃതി സൗന്ദര്യം നിങ്ങളുടെ കയ്യെത്തും ദൂരത്തുണ്ട്. ചില മനോഹരമായ ഓഫ്ബീറ്റ് ലൊക്കേഷനുകളെക്കുറിച്ചാണ് ഇവിടെ പറയുന്നത്. ബഡ്ജറ്റ് ഫ്രണ്ട്ലി ഓഫ് ബീറ്റ് ഹണിമൂൺ ഡെസ്റ്റിനേഷനുകൾ ഇവയാണ്.
കൂർഗിനെ "ഇന്ത്യയുടെ സ്കോട്ട്ലൻഡ്" എന്നാണ് വിളിക്കുന്നത്. ഈ മനോഹരമായ സ്ഥലം ഹണിമൂണിന് വളരെ അനുയോജ്യമാണ്. ഈ ചെറുനഗരം പ്രകൃതി സൗന്ദര്യത്താൽ സമ്പന്നമാണ്. തടാകങ്ങൾ, കാപ്പിത്തോട്ടങ്ങൾ, വെള്ളച്ചാട്ടങ്ങൾ, മനോഹരമായ കുന്നുകൾ, താഴ്വരകൾ, ക്ഷേത്രങ്ങൾ എന്നിവ കൂർഗിൽ കാണാനാകും.
മധുവിധു ആഘോഷിക്കാൻ മികച്ച സ്ഥലമാണ് പോണ്ടിച്ചേരി. ഇതിനെ "ലിറ്റിൽ പാരീസ്" എന്നും വിളിക്കുന്നു. മരങ്ങൾക്കിടയിൽ നിർമ്മിച്ച പാതകളുടെയും ശാന്തമായ കടൽത്തീരത്തിന്റെയും അതിമനോഹരമായ സൗന്ദര്യം ഇവിടെ നിങ്ങൾക്ക് ആസ്വദിക്കാൻ സാധിക്കും.
പ്രസിദ്ധമായ ഒരു ഹൈന്ദവ തീർത്ഥാടന കേന്ദ്രമായി മാത്രമാണ് നിങ്ങൾ പുരിയെ കണക്കാക്കുന്നതെങ്കിൽ, നിങ്ങൾക്ക് തെറ്റി. ശാന്തമായ ബീച്ചുകളും പ്രകൃതി സൗന്ദര്യവും കൊണ്ട് അനുഗ്രഹീതമാണ് ഈ സ്ഥലം. ബീച്ചിൽ പോകാൻ ഇഷ്ടമുള്ള ദമ്പതികൾക്ക് ഇത് മികച്ച ഓപ്ഷനാണ്.
നിങ്ങൾക്ക് പച്ചപ്പും ശാന്തമായ അന്തരീക്ഷവും ഇഷ്ടമാണെങ്കിൽ, ഹണിമൂണിനായി ഹോഴ്സ്ലി ഹിൽസിലേക്ക് പോകാം. ഇവിടെ നിങ്ങൾക്ക് കൌണ്ഡിന്യ വന്യജീവി സങ്കേതം, എൻവയോൺമെന്റ് പാർക്ക്, മാൽമ ക്ഷേത്രം തുടങ്ങിയവ കാണാം.
നിങ്ങൾക്ക് പ്രകൃതിയെ ഇഷ്ടമാണെങ്കിൽ വയനാടാണ് നിങ്ങൾക്ക് ഏറ്റവും അനുയോജ്യമായ ഓപ്ഷൻ. വയനാടിന്റെ പ്രകൃതി സൗന്ദര്യം നിങ്ങളെ ആകർഷിക്കും. നിങ്ങൾ വയനാട്ടിലേക്ക് പോകുകയാണെങ്കിൽ, എടക്കൽ ഗുഹ, മീൻമുത്തി വെള്ളച്ചാട്ടം, പൂക്കോട് തടാകം തുടങ്ങിയ സ്ഥലങ്ങൾ തീർച്ചയായും സന്ദർശിക്കണം.
ഇന്ത്യയിലെ പ്രശസ്തമായ ഹിൽ സ്റ്റേഷനുകളിലൊന്നായ നാർക്കണ്ട മധുവിധു ആഘോഷിക്കാൻ മികച്ച സ്ഥലമാണ്. മഞ്ഞുമൂടിയ ഹിമാലയ-പർവതനിരകളുടെ അതിമനോഹരമായ കാഴ്ചയും അതിന്റെ താഴ്വരയിലെ പച്ചപ്പ് നിറഞ്ഞ വനങ്ങളും നിങ്ങളെ ആകർഷിക്കും. ഹതു കൊടുമുടി, ഹതു ക്ഷേത്രം എന്നിവ കൂടാതെ ആപ്പിൾ തോട്ടങ്ങളും ഇവിടെ കാണാം.