Almonds: തിളങ്ങുന്ന ചർമ്മം വേണോ? ദിവസവും ബദാം കഴിച്ചോളൂ......

ദിവസവും മൂന്ന് വീതം ബദാം കഴിക്കുന്നത് ആരോ​ഗ്യത്തിന് ​ഗുണകരമാണ്.

ബദാമിൽ വിറ്റാമിനുകൾ, ധാതുക്കൾ, പ്രോട്ടീൻ, ആരോ​ഗ്യകരമായ കൊഴുപ്പ്, ഫൈബർ തുടങ്ങിയവ ധാരാളം അടങ്ങിയിട്ടുണ്ട്. ദിവസവും മൂന്ന് വീതം ബദാം കഴിക്കുന്നത് ആരോ​ഗ്യത്തിന് ​ഗുണകരമാണ്. ബദാം നൽകുന്ന സൂപ്പർ ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കിയാലോ...

1 /6

ബദാമിൽ ധാരാളം നാരുകൾ അടങ്ങിയിരിക്കുന്നു. ഇത് കുടലിന്റെ ആരോ​ഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.  

2 /6

ബദാമിലുള്ള മോണോസാചുറേറ്റഡ് കൊഴുപ്പ് വിശപ്പ് നിയന്ത്രിക്കാന്‍ സഹായിക്കുകയും ദീര്‍ഘനേരം നമ്മെ വിശപ്പ് അനുഭവപ്പെടാതെ നിലനിര്‍ത്തുകയും ചെയ്യും.    

3 /6

ബദാം കുതിർത്ത് കഴിക്കുന്നത് ചർമ്മത്തിന് തിളക്കമേകാൻ സഹായിക്കും. മുടിയുടെ ആരോ​ഗ്യത്തിനും ഇവ ഉത്തമമാണ്.  

4 /6

ആന്റിഓക്‌സിഡന്റുകളുടെ സമ്പുഷ്ടമായ ഉറവിടമാണ് ബദാം. ഇവ അകാല വാർദ്ധക്യത്തിനും ക്യാൻസറിനും  കാരണമാകുന്ന ഓക്സിഡേറ്റിവ് സമ്മർദ്ദത്തിൽ നിന്ന് സംരക്ഷിക്കുന്നു.  

5 /6

ബദാമിൽ പ്രോട്ടീൻ, മഗ്നീഷ്യം, വിറ്റാമിൻ ഇ, കൊഴുപ്പ്, മാംഗനീസ്, ഫൈബർ, കാർബോഹൈഡ്രേറ്റ് എന്നിവ അടങ്ങിയിരിക്കുന്നു. ഇത് തലച്ചോറിന്റെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്.   

6 /6

ബദാമിലുള്ള കാത്സ്യവും ഫോസ്ഫറസും എല്ലുകളുടെ ആരോ​ഗ്യത്തിന് ഏറെ നല്ലതാണ്. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.  ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)

You May Like

Sponsored by Taboola