നിരവധി പോഷകഗുണങ്ങളാൽ സമ്പന്നമാണ് ക്യാരറ്റ്.
നിരവധി പോഷകഗുണങ്ങളാൽ സമ്പന്നമാണ് ക്യാരറ്റ്. ക്യാരറ്റ് ജ്യൂസ് പതിവായി കുടിക്കുന്നത് വഴി ഒട്ടനവധി ആരോഗ്യഗുണങ്ങൾ നമുക്ക് ലഭിക്കും.
ക്യാരറ്റില്‍ വിറ്റാമിന്‍ സിയും ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. പതിവായി രാവിലെ ക്യാരറ്റ് ജ്യൂസ് കുടിക്കുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.
ക്യാരറ്റിൽ കലോറിയും ഗ്ലൈസമിക് സൂചികയും കുറവാണ്. ക്യാരറ്റ് ജ്യൂസ് കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും.
ഫൈബര്‍ ധാരാളം അടങ്ങിയ ക്യാരറ്റ് ജ്യൂസ് രാവിലെ കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും വയറു വീര്‍ത്തിരിക്കുന്ന അവസ്ഥയെ തടയാനും സഹായിക്കും.
വിറ്റാമിന്‍ എയും ബീറ്റാ കരോട്ടിനും അടങ്ങിയ ക്യാരറ്റ് ജ്യൂസ് കുടിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തിനും ഗുണകരമാണ്.
വിറ്റാമിന്‍ സിയും മറ്റ് ആന്റി ഓക്സിഡന്റുകളും അടങ്ങിയ ക്യാരറ്റ് ജ്യൂസ് ചര്‍മ്മത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നു.
ബീറ്റാ കരോട്ടിന്‍ അടങ്ങിയ ക്യാരറ്റ് ജ്യൂസ് പതിവായി കുടിക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)