Vitamin B12 Rich Foods: വിറ്റാമിൻ ബി12 സമ്പന്നം; ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും സ്ട്രോക്ക് തടയാനും ഈ ഭക്ഷണങ്ങൾ കഴിക്കാം

മത്സ്യം, മാംസം, പാൽ ഉത്പന്നങ്ങൾ, മുട്ട, കക്കയിറച്ചി തുടങ്ങിയവ വിറ്റാമിൻ ബി12 സമ്പന്നമായ ഭക്ഷണങ്ങൾ ആണ്. ഇവ കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ അറിയാം.

  • Jun 16, 2024, 14:04 PM IST
1 /7

തലച്ചോറിൻറെ പ്രവർത്തനം മികച്ചതാക്കാനും ചുവന്ന രക്താണുക്കൾ ഉത്പാദിപ്പിക്കാനും വിറ്റാമിൻ ബി12 പ്രധാനമാണ്.

2 /7

സാൽമൺ, ട്യൂണ തുടങ്ങിയ മത്സ്യങ്ങൾ വിറ്റാമിൻ ബി12 സമ്പുഷ്ടമാണ്. ഇത് മൊത്തത്തിലുള്ള ആരോഗ്യത്തിനും ഗുണം ചെയ്യുന്നു.

3 /7

ബീഫ് കരൾ ചെറിയ അളവിൽ കഴിക്കുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യും. ഇതിൽ വലിയ അളവിൽ വിറ്റാമിൻ ബി12 അടങ്ങിയിട്ടുണ്ട്. പന്നിയിറച്ചി, ചിക്കൻ തുടങ്ങിയ മാംസങ്ങളും ശരീരത്തിന് ആവശ്യമായ വിറ്റാമിൻ ബി12 നൽകാൻ സഹായിക്കുന്നു.

4 /7

തൈര്, ചീസ്, പാൽ തുടങ്ങിയ പാൽ ഉത്പന്നങ്ങൾക്ക് ശരീരത്തിന് ആവശ്യമായ വിറ്റാമിൻ ബി12 നൽകാൻ കഴിയും. മാംസാഹാരം കഴിക്കാത്തവർക്ക് വിറ്റാമിൻ ബി12 ലഭിക്കാൻ ചീസ്, പാൽ, തൈര് തുടങ്ങിയവ കഴിക്കാം.

5 /7

മുട്ടയുടെ മഞ്ഞക്കരുവിൽ വിറ്റാമിൻ ബി12 കൂടുതലാണ്. ഇത് ശരീരത്തിന് ആവശ്യത്തിന് വിറ്റാമിൻ നൽകുന്നു.

6 /7

ധാന്യങ്ങൾ, സസ്യങ്ങൾ എന്നിവ വിറ്റാമിൻ ബി12 സമ്പുഷ്ടമാണ്. ഇത് ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യും.

7 /7

ചിപ്പി, ഞണ്ട് പോലുള്ള ഭക്ഷണങ്ങൾ വിറ്റാമിൻ ബി12 സമ്പന്നമാണ്. ഇവ കഴിക്കുന്നത് വിറ്റാമിൻ ബി12 അളവ് വർധിപ്പിക്കാൻ സഹായിക്കും.

You May Like

Sponsored by Taboola