High Uric Acid Symptoms in Men: പുരുഷന്മാരുടെ ശ്രദ്ധക്ക്...! ശരീരത്തിൽ ഈ ലക്ഷണങ്ങൾ ഉണ്ടോ? യൂറിക് ആസിഡ് ലെവൽ അപകടത്തിലാണ്

Uric Acid Symptoms in Men: ശരീരത്തിൽ യൂറിക്ക് ആസിഡിന്റെ ലെവൽ വർദ്ധിക്കുന്നത് പല തരത്തിലുള്ള ആരോ​ഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നു. ഇത് സന്ധിവാതം, വൃക്കയിലെ കല്ലുകൾ, ഹൃദ്രോ​ഗം എന്നിവയ്ക്കും കാരണമായേക്കാം.

High Level Uric Acid Symptoms in Body: യൂറിക്ക് ആസിഡ് പ്രശ്നങ്ങൾ പുരുഷന്മാരിൽ പലതരത്തിലാണ് പ്രകടമാകുന്നത്. ഇത് പലതരത്തിലാണ് ശരീരം നമുക്ക് കാണിച്ചു തരുക.  

 

1 /6

സാധാരണയായി പുരുഷന്മാരിലെ യൂറിക്ക് ആസിഡിന്റെ അളവ് വർദ്ധിക്കുമ്പോൾ ശരീരം കാണിക്കുന്ന ലക്ഷണങ്ങൾ ഇവയൊക്കെയാണ്. പുരുഷന്മാരിൽ‌ അകാരണമായി ദിവസവും ക്ഷീണവും അസ്വസ്ഥതയും അനുഭവപ്പെടുന്നത് ഉയർന്ന യൂറിക്ക് ആസിഡിന്റെ ലക്ഷണമാണ്.   

2 /6

ശരീരത്തിൽ യൂറിക്ക് ആസിഡിന്റെ അളവ് ഉയർന്നാണ് ഉള്ളതെങ്കിൽ അത് കഠിനമായതോ അല്ലെങ്കിൽ മിതമായതോ തരത്തിലുള്ള സന്ധിവേദനയ്ക്ക് കാരണമാകും. ഇരിക്കുമ്പോഴും, കിടക്കുമ്പോഴും വേദന, എല്ലുകളിൽ വലിവ് എന്നിവയും അനുഭവപ്പെടും.   

3 /6

ശരീരത്തിൽ യൂറിക്ക് ആസിഡിന്റെ അളവ് അപകടകരമാവുന്ന വിധത്തിൽ വർദ്ധിച്ചു കഴിഞ്ഞാൽ, കാലുകളിലും വിരലുകളിലും മരവിപ്പും ഇക്കിളിയും അനുഭവപ്പെടും.   

4 /6

കാലുകളിൽ ചുവവപ്പ് നിറം, ചൂട് അനുഭവപ്പെടുക, വീക്കം എന്നിവ പ്രാഥമികമായി ഉയർന്ന അളവിലുള്ള യൂറിക്ക് ആസിഡിന്റെ ലക്ഷണങ്ങളാണ്. 

5 /6

ചർമ്മത്തിലും ഇതിന്റെ ലക്ഷണങ്ങൾ പ്രാരംഭത്തിൽ തന്നെ പ്രകടമാകും. ചർമ്മത്തിലുണ്ടാകുന്ന ചുവപ്പ് നിറവും ചൊറിച്ചിലും ഉയർന്ന യൂറിക്ക് ആസിഡിന്റെ അളവിനെ സൂചിപ്പിക്കുന്നു. 

6 /6

(ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന കാര്യങ്ങൾ പൊതുവായ വിവരങ്ങളുടേയും ലേഖനങ്ങളുടേയും അടിസ്ഥാനത്തിലാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.)

You May Like

Sponsored by Taboola