Sun Transit 2023: ജ്യോതിഷത്തിൽ ഓരോ ഗ്രഹവും അതിന്റെ നിശ്ചിത സമയത്ത് രാശി മാറും. എല്ലാ മാസവും സൂര്യൻ അതിന്റെ സ്ഥാനം മാറ്റുന്ന ഒരു ഗ്രഹമാണ്. അതിന്റെ സ്വാധീനം എല്ലാ രാശിക്കാരുടെയും ജീവിതത്തിൽ ഉണ്ടാകും. മാർച്ചിൽ സൂര്യൻ മീനരാശിയിൽ സഞ്ചരിക്കും.
Surya Gochar 2023: ജ്യോതിഷ പ്രകാരം ഓരോ ഗ്രഹവും അതിന്റേതായ സമയത്ത് മറ്റൊരു രാശിയിൽ പ്രവേശിക്കും. ഇതിന്റെ സ്വാധീനം 12 രാശികളേയും ബാധിക്കും. സൂര്യനെ ഗ്രഹങ്ങളുടെ രാജാവായിട്ടാണ് കണക്കാക്കുന്നത്. ജ്യോതിഷത്തിൽ സൂര്യൻ ഒരു രാശിയിൽ നിന്നും മറ്റൊരു രാശിയിലേക്ക് പ്രവേശിക്കുമ്പോൾ അതിനെ സംക്രാന്തി എന്നാണ് പറയുന്നത്.
Surya Rashi Parivartan: സൂര്യൻ മാർച്ച് 15 ന് മീനരാശിയിൽ പ്രവേശിക്കും, അത് മീന സംക്രാന്തി എന്നറിയപ്പെടും. സൂര്യന്റെ ഈ രാശിമാറ്റത്തിന്റെ സ്വാധീനം എല്ലാ രാശിക്കാരുടെയും ജീവിതത്തിൽ ശുഭവും അശുഭവുമായി കാണപ്പെടും. ഇതിൽ 3 രാശിക്കാർക്ക് ഈ കാലയളവിൽ പ്രത്യേക നേട്ടങ്ങൾ ലഭിക്കും. അത് ഏതൊക്ക രാശിക്കാർ ആണെന്ന് നമുക്ക് നോക്കാം...
കർക്കടകം (Cancer): ജ്യോതിഷ പ്രകാരം സൂര്യൻ മീനരാശിയിൽ പ്രവേശിക്കുന്നതിലൂടെ ഇവരുടെ ജീവിതത്തിൽ പ്രത്യേക സ്വാധീനം ചെലുത്തും. ഈ കാലയളവിൽ മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാകും, വിദേശത്ത് പഠിക്കുന്ന വിദ്യാർത്ഥികൾക്ക് വിദേശയാത്രയ്ക്ക് അവസരം ലഭിക്കും. ഈ സമയത്ത് കർക്കടക രാശിക്കാർക്ക് ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണയുണ്ടാകും. ജോലിയുടെയും ബിസിനസ്സിന്റെയും പേരിൽ ഒരു യാത്ര പോകാനുള്ള സാധ്യതയുണ്ട്. അതിന്റെ ഗുണഫലങ്ങൾ ഭാവിയിൽ ദൃശ്യമാകും.
മിഥുനം (Gemini): സൂര്യ സംക്രമം മിഥുന രാശിക്കാർക്കും അനുകൂലമായിരിക്കും. ജോലി അന്വേഷിക്കുന്നവർക്ക് ഈ കാലയളവിൽ പുതിയ അവസരങ്ങൾ ലഭിക്കും. അതുപോലെ ജോലി ചെയ്യുന്നവർക്കും തൊഴിൽ മേഖലയിൽ വിജയം ലഭിക്കും. വ്യാപാര മേഖലയുമായി ബന്ധപ്പെട്ട ആളുകൾക്ക് ഈ സമയത്ത് ലാഭത്തിന് സാധ്യത. ഈ കാലയളവിൽ ഈ രാശിക്കാർക്ക് സ്ഥാനക്കയറ്റത്തിന് സാധ്യതയുണ്ട്.
ഇടവം (Taurus): ജ്യോതിഷ പ്രകാരം ഇടവ രാശിക്കാർക്കും ഈ കാലയളവിൽ പ്രത്യേക നേട്ടങ്ങൾ ലഭിക്കും. ഇവർക്ക് സൂര്യന്റെ സംക്രമണത്തിലൂടെ വലിയ നേട്ടങ്ങൾ ലഭിക്കും. ഇവർക്ക് ഈ സമയത്ത് വരുമാനത്തിൽ വർദ്ധനവുണ്ടാകും. നിക്ഷേപിചിരിക്കുന്ന പണത്തിൽ നിന്നും ഭാവിയിൽ നല്ല ലാഭം ലഭിക്കും. ഓഹരി വിപണിയിലോ വാതുവയ്പിലോ നിക്ഷേപിക്കുന്നത് പണം വർദ്ധിപ്പിക്കും. ആത്മവിശ്വാസം വർദ്ധിക്കാൻ സാധ്യത. ഇതോടൊപ്പം വ്യക്തിയുടെ സാമ്പത്തിക സ്ഥിതിയും ശക്തിമാകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)