Malayalam Astrology: സാമ്പത്തിക സ്ഥിതി മെച്ചപ്പെടും, പ്രണയ ബന്ധങ്ങളിൽ മാധുര്യം- അറിയാം ഫലങ്ങൾ

Malayalam Astrology Predictions: ചില രാശി ചിഹ്നങ്ങൾക്ക്  കേതുവിൻറെ സാന്നിധ്യവും ചലനവും വളരെ പോസിറ്റീവായിരിക്കും, ഏന്തൊക്കെ നേട്ടങ്ങൾ ആർക്കൊക്കെ ഉണ്ടാവും എന്ന് നോക്കാം

1 /5

ജ്യോതിഷത്തിൽ കേതു രാശിക്ക് നല്ല പ്രാധാന്യമുണ്ട്. കഴിഞ്ഞ വർഷം ഒക്ടോബർ 30 ന് കേതു കന്നിരാശിയിൽ സഞ്ചരിച്ചു. കേതുവിന്റെ അടുത്ത രാശിമാറ്റം 2025 മെയ് മാസത്തിൽ ചിങ്ങം രാശിയിലാണ്.

2 /5

ചില രാശി ചിഹ്നങ്ങൾക്ക്  കേതുവിൻറെ സാന്നിധ്യവും ചലനവും വളരെ പോസിറ്റീവായിരിക്കും. പ്രണയ ബന്ധങ്ങളിലടക്കം നല്ല ഫലങ്ങൾ ലഭിക്കും. ഏതൊക്കെ രാശിക്കാർക്ക് കേതുവിൻറെ അനുഗ്രഹവും ഫലങ്ങളും ഉണ്ടാവും എന്ന് നോക്കാം.  

3 /5

മേടം രാശിക്കാർക്ക് കേതുമാറ്റം ഗുണം ചെയ്യും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. പങ്കാളിയുമായുള്ള പ്രണയ ബന്ധങ്ങളിൽ മാധുര്യം ഉണ്ടാകും. ബിസിനസ്സിൽ, പദ്ധതികൾ ആസൂത്രണം ചെയ്യണം, ഇതുവഴി നിങ്ങൾക്ക് ദീർഘകാലത്തേക്ക് നല്ല നിക്ഷേപം ലഭിക്കും. കുടുംബാംഗങ്ങളുമായി നല്ല സമയം ചെലവഴിക്കാനാകും  

4 /5

വൃശ്ചികം രാശിക്കാർക്ക് ഗ്രഹ സംക്രമണം ശുഭകരമായി കണക്കാക്കപ്പെടുന്നു. ബിസിനസ്സിൽ നല്ല ഇടപാടുകൾ നേടാൻ കഴിയും. ഇടയിൽ മുടങ്ങി പോയ ജോലികൾ ചെയ്യാൻ പറ്റുന്ന സമയമാണ്. സാമ്പത്തികമായി താരതമ്യേനെ നല്ല സമയമാകും. അതേസമയം, അനാവശ്യ ചെലവുകൾ ഒഴിവാക്കണം. നിങ്ങളുടെ ആരോഗ്യവും അമ്മയുടെ ആരോഗ്യവും ശ്രദ്ധിക്കുക, സമ്മർദ്ദം ഉണ്ടാകുന്നിടത്തു നിന്ന് പരമാവധി വിട്ടുനിൽക്കുക.  

5 /5

കർക്കിടകം രാശിക്കാർക്ക് കേതുവിന്റെ സ്ഥാനം പ്രയോജനകരമായി കണക്കാക്കപ്പെടുന്നു. ഈ സമയത്ത് പുതിയ ജോലി ആരംഭിക്കുന്നത് ശുഭകരമായിരിക്കും. സഹോദരങ്ങളുമായുള്ള ബന്ധത്തിലെ പ്രശ്നങ്ങൾ മാറും. സാമ്പത്തികമായുള്ള പ്രശ്നങ്ങൾ പരമാവധി കുറയും. നിങ്ങൾക്ക് കുടുംബാംഗങ്ങളോടൊപ്പം ഒരു യാത്ര പോകാം. ആരോഗ്യത്തെക്കുറിച്ച് ജാഗ്രത പാലിക്കേണ്ട സമയമാണ് (നിരാകരണം: ഈ ലേഖനത്തിൽ നൽകിയിരിക്കുന്ന വിവരങ്ങൾ കൃത്യമാണെന്ന് ഞങ്ങൾ അവകാശപ്പെടുന്നില്ല. വിശദവും കൂടുതൽ വിവരങ്ങൾക്കും, പ്രസക്തമായ മേഖലയിലെ ഒരു വിദഗ്ദ്ധനെ സമീപിക്കുക)

You May Like

Sponsored by Taboola