Black Apple: ബ്ലാക്ക് ഡയമണ്ട് എന്ന പേരിൽ കറുത്ത ആപ്പിള്‍, വിലയിലും ഗുണത്തിലും അതുല്യം

ആപ്പിളിന്‍റെ  ഗുണങ്ങളെക്കുറിച്ച് എല്ലാവർക്കും അറിയാം. മികച്ച ആരോഗ്യത്തിന് ദിവസവും  ഒരു അപ്പിള്‍ കഴിക്കണം എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. രാജ്യത്തെ മലയോര മേഖലകളിൽ ഇതിന് ബമ്പർ വിളവുമുണ്ട്. ഹിമാചൽ പ്രദേശ്, ജമ്മു-കാശ്മീർ, ഉത്തരാഖണ്ഡ് തുടങ്ങിയ മലയോര സംസ്ഥാനങ്ങളുടെ സമ്പദ്‌വ്യവസ്ഥയുടെ വലിയൊരു ഭാഗവും ആപ്പിളിനെ ആശ്രയിച്ചിരിക്കുന്നു.

Black Apple: ആപ്പിളിന്‍റെ  ഗുണങ്ങളെക്കുറിച്ച് എല്ലാവർക്കും അറിയാം. മികച്ച ആരോഗ്യത്തിന് ദിവസവും  ഒരു അപ്പിള്‍ കഴിക്കണം എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. രാജ്യത്തെ മലയോര മേഖലകളിൽ ഇതിന് ബമ്പർ വിളവുമുണ്ട്. ഹിമാചൽ പ്രദേശ്, ജമ്മു-കാശ്മീർ, ഉത്തരാഖണ്ഡ് തുടങ്ങിയ മലയോര സംസ്ഥാനങ്ങളുടെ സമ്പദ്‌വ്യവസ്ഥയുടെ വലിയൊരു ഭാഗവും ആപ്പിളിനെ ആശ്രയിച്ചിരിക്കുന്നു.

 

1 /5

എന്നാൽ ഈ ചുവപ്പും പച്ചയും നിറങ്ങളിലുള്ള ഈ  ആപ്പിളിന്‍റെ കാര്യമല്ല ഇവിടെ പറയുന്നത്. ഈ ആപ്പിള്‍ സാധാരണ ലഭിക്കുന്ന ആപ്പിളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ്. ഈ ആപ്പിള്‍  കറുത്ത ആപ്പിള്‍ അല്ലെങ്കില്‍ ബ്ലാക്ക് ഡയമണ്ട്  എന്നാണ് അറിയപ്പെടുന്നത്.

2 /5

എന്തുകൊണ്ടാണ് ഈ ആപ്പിളിനെ ബ്ലാക്ക് ഡയമണ്ട് എന്ന് വിളിക്കുന്നത് എന്നറിയാമോ?  ഇതിന്‍റെ തിളങ്ങുന്ന കറുത്ത നിറം കാരണമാണ് ഇതിനെ ബ്ലാക്ക് ഡയമണ്ട് എന്ന് വിളിക്കുന്നത്‌.    ഇത് ടിബറ്റിൽ ഉത്പാദിപ്പിക്കപ്പെടുന്നു. ടിബറ്റിലെ മലനിരകളിലല്ലാതെ മറ്റൊരിടത്തും ഇത് കൃഷി ചെയ്യാറില്ല.  2015ലാണ് ടിബറ്റിൽ ബ്ലാക്ക് ആപ്പിൾ കൃഷി ആരംഭിച്ചത്

3 /5

ആരോഗ്യത്തിന്‍റെ  കാര്യത്തിൽ ചുവന്ന ആപ്പിൾ പോലെയല്ല ഈ ആപ്പിൾ.  അതായത് ചുവന്ന ആപ്പിൾ ഇതിനെക്കാൾ ഏറെ ആരോഗ്യകരമാണ്. 

4 /5

ഇനി ഈ ആപ്പിളിന്‍റെ വിലയെ കുറിച്ച് അറിയാം. മറ്റ് ആപ്പിളുകളെ അപേക്ഷിച്ച് വളരെ ഉയർന്ന വിലയിലാണ് ഈ ആപ്പിൾ വിൽക്കുന്നത്.  കറുത്ത ആപ്പിളിന്‍റെ  വില അതിന്‍റെ  നിറമാണ്. ഏകദേശം 500 രൂപയ്ക്കാണ് ഒരു ആപ്പിൾ വിൽക്കുന്നത്.

5 /5

കാർഷിക ശാസ്ത്രജ്ഞരുടെ അഭിപ്രായത്തിൽ, കറുത്ത ആപ്പിൾ വിളവെടുക്കാന്‍ ഒരു മരം നട്ട് 8 വർഷമെടുക്കും. അതേസമയം, 4-5 വർഷത്തിനുള്ളിൽ ചുവന്ന ആപ്പിൾ മരത്തിൽനിന്നും ആപ്പിള്‍ ലഭിച്ചു തുടങ്ങും. 

You May Like

Sponsored by Taboola