Panchmukhi Hanuman Mantra: ആഭിചാരം പോലും ഏൽക്കില്ല...! പഞ്ചമുഖി ഹനുമാന്റെ സംരക്ഷണ കവചം നിങ്ങൾക്ക് സ്വന്തം; ഈ മന്ത്രങ്ങൾ മാത്രം ജപിച്ചാൽ മതി

Panchmukhi Hanuman Mantra Benefits: സങ്കട മോചകൻ എന്നാണ് ഹനുമാൻ സ്വാമി അറിയപ്പെടുന്നത്. ജീവിതത്തിലെ എല്ലാ ദുരിതങ്ങളിൽ നിന്നും കരകയറണമെങ്കിൽ ഹനുമാനെ മുറുകേ പിടിച്ച് മനസ്സറിഞ്ഞ് പ്രാർത്ഥിച്ചാൽ മതി എന്നാണ് വിശ്വാസം.

ശ്രീരാമന്റെ തീവ്രഭക്തനും ശക്തിയും, വീര്യത്തിന്റേയും, ധീരതയുടേയും ആൾരൂപമാണ് ഹനുമാൻ. ജീവിത്തിലെ പ്രതിസന്ധികളെയും വെല്ലുവിളികളേയും മനശ്കതിയോടേയും, ധൈര്യത്തോടേയും നേരിടാൻ ഹനുമാൻ സ്വാമി സഹിയിക്കുന്നു. 

 

1 /9

അഞ്ച് മുഖങ്ങളുള്ള ഹനുമാനെയാണ് പഞ്ചമുഖി ഹനുമാൻ എന്ന് പറയുന്നത്. രാവണന്റെ സഹോദരനായ മഹിരാവണനെ വധിക്കുന്നതിന് വേണ്ടിയാണ് ഹനുമാൻ സ്വാമി ഈ രൂപം സ്വീകരിച്ചത് എന്നാണ് വിശ്വാസം. പഞ്ചമുഖി ഹനുമാന്റെ 5 മുഖങ്ങൾക്ക് 5 വ്യത്യസ്ഥമായ പ്രതയേകതകളാണ് ഉള്ളത്. കിഴക്കോട്ട് അഭിമുഖമായി നിൽക്കുന്ന ഹനുമാൻ നമ്മുടെ മനസ്സിന് വിശുദ്ധിയും, നീതിയും, ധർമ്മവും നൽകുന്നു.   

2 /9

തെക്കോട്ട് ദർശനമുള്ള നരസിം​ഹം ജീവിതത്തിൽ നിർഭയത്വവും, ജീവിത്തിൽ വിജയം നേടാനുളള കരുത്തും, ബുദ്ധിയും, മനശക്തിയും നൽകുന്നു.  വടക്ക് ദർശനമുള്ള വരാഹരൂപം ജീവിതത്തിൽ ഐശ്വര്യവും സമ്പത്തും വർഷിക്കുന്നു. ആകാശത്തെ അഭിമുഖീകരിക്കുന്ന ഹയഗ്രീവമുഖം നമുക്ക് നല്ല അറിവ്, സ്വഭാവം, ദമ്പതികൾക്കാണെങ്കിൽ നല്ല ബുദ്ധിയും ആരോ​ഗ്യവും ഉള്ള കുട്ടികൾ എന്നിവയ്ക്കായി അനു​ഗ്രഹം നൽകുന്നു.   

3 /9

ഈ 5 മുഖങ്ങൾക്ക് വേണ്ടിയും 5 ​ഗായത്രി മന്ത്രങ്ങളാണ് ഉള്ളത്. ഇവ ഭക്തിയോടേയും, വൃത്തിയോടേയും, മനസ്സിൽ ഹനുമാൻ സ്വാമിയെ ധ്യാനിച്ച് ഉരുവിട്ടാൽ ജീവിത്തിൽ എല്ലാവിധത്തിലുള്ള ഐശ്വര്യവും ലഭിക്കുമെന്നാണ് വിശ്വാസം.   

4 /9

ഹനുമാൻ ഗായത്രി: "ശ്രീ ആഞ്ജനേയ വിദ്മഹേ മഹാബലായ ധിമഹി തന്നോ കപി പ്രചോദയാത്"  

5 /9

നരസിംഹ ഗായത്രി: "വജ്രനഖായ വിദ്മഹേ തീക്ഷണദംഷ്ട്രായ ധിമഹി തന്നോ നരസിംഹ പ്രചോദയാത്"  

6 /9

ഗരുഡ ഗായത്രി: "തത്പുരുഷായ വിദ്മഹേ സുവർണ പക്ഷായ ധിമഹി തന്നോ ഗരുഡഃ പ്രചോദയാത്"    

7 /9

വരാഹ ഗായത്രി: "ഓം ധനുർധരായ വിദ്മഹേ വക്രദമ്ശ്യര ധീമഹി തന്നോ വരാഹ: പ്രചോദയാത്"  

8 /9

ഹയഗ്രീവ ഗായത്രി: “ഓം വാഗീശ്വരായ വിദ്മഹേ ഹയഗ്രീവായ ധിമഹി തന്നോ ഹങ്സാ പ്രചോദയാത്”  

9 /9

Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്

You May Like

Sponsored by Taboola