ബാലതാരമായി നിരവധി സിനിമകളിൽ അഭിനയിച്ച് പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ കൊച്ചു മിടുക്കിയാണ് അനിഖ സുരേന്ദ്രൻ. ഛോട്ടാ മുംബൈ എന്ന സിനിമയിൽ ബാലതാരമായി അഭിനയിച്ച് തുടങ്ങിയതെങ്കിലും ആളുകൾ ശ്രദ്ധിച്ചു തുടങ്ങുന്നത് ജയറാം നായകനായ കഥ തുടരുന്നു എന്ന സിനിമയിൽ മമത മോഹൻദാസിന്റെ മകളായി അഭിനയിച്ച ശേഷമാണ്.
പിന്നീട് ഇങ്ങോട്ട് ഒന്നിന് പിറകെ ഒന്നായി കുറെ സിനിമകളിൽ ബാലതാരമായി അഭിനയിച്ച അനിഖ മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന അവാർഡും നേടിയിട്ടുണ്ട്.
അത് മാത്രമല്ല തമിഴിൽ സൂപ്പർസ്റ്റാർ അജിത്തിന്റെ മകളായി രണ്ട് സിനിമകളിൽ അഭിനയിക്കാൻ ഭാഗ്യവും ലഭിച്ചു.
അതുപോലെ ലേഡി സൂപ്പർസ്റ്റാർ നയൻതാരയുടെ മകളായി മലയാളത്തിലും ചെറുപ്പകാലമായി തമിഴിലും അഭിനയിച്ചു അനിഖ സുരേന്ദ്രൻ. ഇപ്പോൾ തമിഴിൽ ഒരുപാട് ആരാധകരാണ് ഈ കുഞ്ഞു താരത്തിനുള്ളത്.
വൈകാതെ തന്നെ ബാലതാരത്തിൽ നിന്ന് നായികയായി നടിയായി മാറുമെന്ന പ്രതീക്ഷയിലാണ് ഈ കൊച്ചു മിടുക്കിയുടെ ആരാധകർ.
അനിഖ സമൂഹ മാധ്യമങ്ങളിലെ അക്കൗണ്ടുകളിൽ ധാരാളം ഫോട്ടോഷൂട്ടുകൾ പങ്കുവെക്കാറുണ്ട്. പ്രശസ്ത ഫോട്ടോഗ്രാഫറായ മഹാദേവൻ തമ്പി എടുത്ത പുതിയ ചിത്രങ്ങളാണ് അനിഖയുടെ ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്.
ഇങ്ങനെ ഒന്ന് ഒട്ടും പ്രതീക്ഷിച്ചില്ല, കിടിലം എന്നൊക്കെയാണ് ഈ ഗംഭീര ഫോട്ടോഷൂട്ടിന് താഴെ അനിഖയ്ക്ക് വന്ന കമന്റുകൾ.