Chittippara: ചിട്ടിപ്പാറ കാണാത്തവരുണ്ടോ? ഇതാ അനന്തപുരിയുടെ മീശപ്പുലിമല

തിരുവനന്തപുരം ജില്ലയിൽ അധികം ആർക്കും അറിയാത്ത നിരവധി മനോഹരമായ സ്ഥലങ്ങൾ ഉണ്ട്. അതിൽ ഒന്നാണ് ചിട്ടിപ്പാറ.

 

Chittippara photos: പൊന്മുടി പ്രശസ്തമാണെങ്കിലും അതേ റൂട്ടിൽ തന്നെ സ്ഥിതി ചെയ്യുന്ന ചിട്ടിപ്പാറ ഇന്നും വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയ്ക്ക് പുറത്ത് കാത്തുനില്‍ക്കുകയാണ്.

1 /6

സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 800 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു പാറയാണ് ചിട്ടിപ്പാറ. തിരുവനന്തപുരത്തിന്റെ മീശപ്പുലിമല എന്നാണ് ചിറ്റിപ്പാറ അറിയപ്പെടുന്നത്.

2 /6

മലയടിയിലുള്ള ആയിരവല്ലി ക്ഷേത്രത്തിൽ നിന്ന് വെറും 15 മിനിറ്റ് നടന്ന് മുകളിലേക്ക് കയറിയാൽ ചിട്ടിപ്പാറയിൽ എത്താം.

3 /6

മനോഹരമായ സൂര്യോദയവും അസ്തമയവും കാണാന്‍ പറ്റിയ സ്ഥലമാണ് ചിറ്റിപ്പാറ. അധികം ആയാസമില്ലാതെ കയറിച്ചെല്ലാവുന്ന ഇടവും കൂടിയാണിത്.

4 /6

360 ഡിഗ്രി കാഴ്ചകളാണ് സഞ്ചാരികള്‍ക്ക് വേണ്ടി ചിറ്റിപ്പാറ ഒളിച്ചു വെച്ചിരിക്കുന്നത്. പ്രധാന ടൂറിസം കേന്ദ്രമല്ലാത്തതിനാല്‍ തന്നെ ഇവിടെ സൗകര്യങ്ങള്‍ കുറവാണ്.

5 /6

 നെടുമങ്ങാട് താലൂക്കിലാണ് ചിറ്റിപ്പാറ സ്ഥിതിചെയ്യുന്നത്. തിരുവനന്തപുരം-പൊന്മുടി റൂട്ടില്‍ തൊളിക്കോടിന് ശേഷം ഇരുതലമൂലയില്‍ നിന്ന് വലത്തേയ്ക്ക് ഏകദേശം രണ്ട് കിലോ മീറ്റര്‍ സഞ്ചരിച്ചാല്‍ ആയിരവല്ലി ക്ഷേത്രത്തിലെത്താം.

6 /6

ഇവിടെ വാഹനം നിര്‍ത്തി 15 മിനിട്ട് മുകളിലേയ്ക്ക് നടന്നാല്‍ ചിറ്റിപ്പാറയിലെത്താം. രാവിലെ 5.45നും 6.45നും ഇടയില്‍ ചിറ്റിപ്പാറയിലെത്തിയാല്‍ മനോഹരമായ സൂര്യോദയം ആസ്വദിക്കാം. വൈകുന്നേരമെങ്കിൽ 3 മണിയ്ക്കും 6 മണിയ്ക്കും ഇടിയില്‍ പാറമുകളിലെത്താം.

You May Like

Sponsored by Taboola