Guruvayur Updates: ഇതാണ് ആ 32 പവൻറെ സ്വർണ്ണ കിരീടം, സമർപ്പിച്ചത് സ്റ്റാലിൻറെ ഭാര്യ- ചിത്രങ്ങളിൽ

1 /6

തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻറെ ഭാര്യ ദുർഗ്ഗാ സ്റ്റാലിൻ ആണ് ഗുരുവായൂരപ്പന് 32 പവൻ തൂക്കമുള്ള സ്വർണ്ണ കിരീടം സമർപ്പിച്ചത്

2 /6

സഹോദരി ജയന്തിയും ഇവർക്കൊപ്പം ക്ഷേത്രത്തിൽ എത്തിയിരുന്നു

3 /6

ഉച്ച പൂജയ്ക്ക് മുന്നേ ക്ഷേത്രത്തിലെത്തിയ അവർ നാക്കിലയിൽ സ്വർണ്ണ കിരീടം ശ്രീ ഗുരുവായൂരപ്പന് സമർപ്പിച്ചു. ഒപ്പം കദളിക്കുലയും നെയ്യും. കാണിക്കയർപ്പിച്ചു

4 /6

ഉച്ചപൂജക്കായി നടയടച്ചതോടെ കളഭക്കൂട്ട് തയ്യാറാക്കുന്ന ഇടത്തെത്തി. ചന്ദനം അരക്കാനുള്ള ഉപകരണം സമർപ്പിച്ചു

5 /6

താൻ സമർപ്പിച്ചപൊന്നിൻ കിരീടമണിഞ്ഞ ശ്രീ ഗുരുവായൂരപ്പനെ കണ്ട് വണങ്ങി. ആനന്ദചിത്തയായി. ദർശന സായൂജ്യം നേടിയ സംതൃപ്തിയിലാണ് അവർ ക്ഷേത്രത്തിൽ നിന്ന് മടങ്ങിയത്. ദു

6 /6

ദുർഗ്ഗാ സ്റ്റാലിനും സംഘത്തിനും കളഭവും തിരുമുടി മാലയും പഴം പഞ്ചസാരയും നെയ്യ് പായസവുമടങ്ങുന്ന ഭഗവാൻ്റെ പ്രസാദം ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ നൽകി

You May Like

Sponsored by Taboola