See Pics: നാടന്‍ അവതാരമെടുത്ത് സായ് പല്ലവി!!

അഭിനേത്രി എന്നതിന് പുറമേ ഒരു ഡോക്ടര്‍ കൂടിയാണ് സായ് പല്ലവി. ജോർജിയയിലെ ടിബിലിസി സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിൽ നിന്ന് 2016 ൽ എംബിബിഎസ് പൂർത്തിയാക്കി.

  • Jul 08, 2020, 14:02 PM IST

തമിഴ്, തെലുങ്ക്, മലയാളം ചിത്രങ്ങളിലൂടെ തെന്നിന്ത്യയുടെ പ്രിയങ്കരിയായി മാറിയ താരമാണ് സായ് പല്ലവി. 2015ല്‍ പുറത്തിറങ്ങിയ പ്രേമം എന്ന ചിത്രത്തിലൂടെയാണ് സായ് പല്ലവിയുടെ ചലച്ചിത്ര അരങ്ങേറ്റം. പ്രേക്ഷക പ്രീതി പിടിച്ചുപറ്റിയ പ്രേമത്തിലെ മലര്‍ എന്ന കഥാപാത്രം താരത്തെ നിരവധി പുരസ്കാരങ്ങള്‍ക്കും അര്‍ഹയാക്കി. ആ വര്‍ഷത്തെ മികച്ച പുതുമുഖ താരത്തിനുള്ള ഫിലിം ഫെയര്‍ പുരസ്കാരം താരം സ്വന്തമാക്കി.

2017ല്‍ പുറത്തിറങ്ങിയ 'ഫിദാ' എന്ന റൊമാന്റിക് ചിത്രത്തിലൂടെയായിരുന്നു സായിയുടെ തെലുങ്ക് അരങ്ങേറ്റം. 'ദിയ' എന്ന ചിത്രത്തിലൂടെ 2018ലായിരുന്നു തമിഴ് അരങ്ങേറ്റം. 

അഭിനേത്രി എന്നതിന് പുറമേ ഒരു ഡോക്ടര്‍ കൂടിയാണ് സായ് പല്ലവി. ജോർജിയയിലെ ടിബിലിസി സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിൽ നിന്ന് 2016 ൽ എംബിബിഎസ് പൂർത്തിയാക്കി.

1 /7

2 /7

3 /7

4 /7

5 /7

6 /7

7 /7

You May Like

Sponsored by Taboola