Life secrets: അബദ്ധത്തിൽ പോലും ഈ 5 കാര്യങ്ങൾ ആരോടും പറയരുത്; പണി പാളും!

മനസിലുള്ള കാര്യങ്ങൾ ആരോടെങ്കിലും ഒന്ന് പറയുമ്പോൾ പലർക്കും മാനസികമായി സമാധാനവും സന്തോഷവുമെല്ലാം ലഭിക്കാറുണ്ട്. നമ്മൾ ഏറ്റവും അടുപ്പമുള്ള വ്യക്തിയോട് മാത്രമായിരിക്കും അതീവ രഹസ്യ സ്വഭാവമുള്ള കാര്യങ്ങൾ പോലും പങ്കുവെയ്ക്കുക. 

 

Never Share these 5 life secrets: നേരിട്ടോ ചാറ്റ് ചെയ്യുമ്പോഴോ ആകാം നാം ഇത്തരം കാര്യങ്ങൾ അടുത്ത വ്യക്തിയോട് പങ്കുവെയ്ക്കുക. ഇങ്ങനെ രഹസ്യങ്ങൾ പങ്കുവെച്ചതിനാൽ സന്തോഷം കണ്ടെത്തുന്നവരും സങ്കടപ്പെടുന്നവരും നമുക്ക് ചുറ്റിനുമുണ്ട്. 

1 /7

വളരെക്കാലത്തിനു ശേഷം ഒരു സുഹൃത്തിനെയോ ബന്ധുവിനെയോ കണ്ടുമുട്ടിയാൽ നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്നതോ സംഭവിച്ചതോ ആയ കാര്യങ്ങൾ നാം ആവേശത്തോടെ അവരോട് വിവരിക്കാറുണ്ട്. ചിലപ്പോഴൊക്കെ ആവേശത്തിൽ നമ്മൾ പറയാൻ പാടില്ലാത്ത കാര്യങ്ങളും  പറഞ്ഞെന്നിരിക്കും.     

2 /7

ജീവിതത്തിൽ ആരോടും പറയാൻ പാടില്ലാത്ത ചില കാര്യങ്ങളുണ്ട്. എത്ര വലിയ സുഹൃത്താണെങ്കിലും ഇനി പറയാൻ പോകുന്ന കാര്യങ്ങൾ 5 കാര്യങ്ങൾ ആരുമായും പങ്കുവെയ്ക്കാൻ പാടില്ല. പങ്കുവെച്ചാൽ നാളെ സമൂഹത്തിൽ നിങ്ങൾ പരിഹസിക്കപ്പെട്ടേക്കാം.   

3 /7

ഭാവി പദ്ധതികൾ: ഭാവിയിൽ എന്താണ് ചെയ്യാൻ പോകുന്നതെന്ന് ആളുകളോട് പറയാൻ പലർക്കും ഇഷ്ടമാണ്. എന്നാൽ അങ്ങനെ ചെയ്യാൻ പാടില്ല. നിങ്ങളുടെ ഭാവി പദ്ധതികളെക്കുറിച്ച് സംസാരിക്കുന്നതിനു പകരം അവ നടപ്പിലാക്കാൻ ആവശ്യമായ കാര്യങ്ങൾ ചെയ്യുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. നിങ്ങളുടെ അധ്വാനത്തിന് ഫലം ലഭിച്ച ശേഷം മാത്രം ആളുകളോട് അക്കാര്യം പറയുക. നിങ്ങളുടെ ഭാവി പദ്ധതികളെക്കുറിച്ച് മുൻകൂട്ടി പറയുകയും നിങ്ങൾ പരാജയപ്പെടുകയും ചെയ്താൽ അതിൻ്റെ പേരിൽ ആളുകൾ നിങ്ങളെ കളിയാക്കും.   

4 /7

ബലഹീനത: ഒരിക്കലും നിങ്ങളുടെ ബലഹീനതയെക്കുറിച്ച് ആരോടും പറയരുത്. നിങ്ങളുടെ ബലഹീനതയെക്കുറിച്ച് നിങ്ങൾ വെളിപ്പെടുത്തിയാൽ ആളുകൾ അത് പല സാഹചര്യങ്ങളിലും പ്രയോജനപ്പെടുത്താൻ സാധ്യതയുണ്ട്.   

5 /7

വ്യക്തിപരിമായ രഹസ്യങ്ങൾ: ജീവിതത്തിൽ പലപ്പോഴും നമ്മുടെ മനസിൽ മാത്രം ഒതുങ്ങേണ്ട ചില സംഭവങ്ങളും രഹസ്യങ്ങളും ഉണ്ടാകാം. ഏതെങ്കിലും സാഹചര്യത്തിൽ നിയന്ത്രിക്കാനാകാതെ വികാരാധീനരായാൽ മറ്റുള്ളവരോട് അതിനെക്കുറിച്ച് പറയുന്ന സ്വഭാവം ചിലർക്കുണ്ട്. അതിനാൽ നിങ്ങൾ രഹസ്യം എന്ന് വിശ്വസിക്കുന്ന കാര്യങ്ങൾ ആരോടും പറയരുത്.   

6 /7

പരാജയങ്ങൾ: നിങ്ങളുടെ ജീവിതത്തിൽ സംഭവിച്ച പരാജയങ്ങളെക്കുറിച്ച് ഒരിക്കലും ആളുകളോട് പറയരുത്. ജീവിതത്തിൽ എന്നും വിജയം മാത്രം നേടിയവരില്ലെന്ന് മനസിലാക്കുക. നിങ്ങളുടെ പരാജയത്തെക്കുറിച്ച് ആരെങ്കിലും അറിഞ്ഞാൽ അവർ അത് നിങ്ങളെ പരിഹസിക്കാനുള്ള ആയുധമാക്കും. ഇതുമൂലം പിന്നീട് നിങ്ങൾക്ക് മാനസിക പിരിമുറുക്കം അനുഭവിക്കേണ്ടി വരും.   

7 /7

സാമ്പത്തിക വിവരങ്ങൾ: നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെ കുറിച്ച് ഒരിക്കലും ആരോടും തുറന്ന് സംസാരിക്കരുത്. വരുമാനത്തെയും ഉറവിടത്തെയും കുറിച്ച് ഒരിക്കലും ആളുകളോട് പറയരുത്. ബുദ്ധിയുള്ള ആളുകൾ ഒരിക്കലും അവരുടെ സാമ്പത്തിക വരുമാനത്തെക്കുറിച്ച് ആരോടും പറയാറില്ല. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് അംഗീകരിക്കുന്നില്ല.)

You May Like

Sponsored by Taboola