Dragon Fruit Benefits: ഡ്രാഗൺ ഫ്രൂട്ട് കുട്ടികളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിലൂടെ എന്തെല്ലാം ഗുണങ്ങൾ ലഭിക്കുമെന്ന് അറിയാം.
1/5ഡ്രാഗൺ ഫ്രൂട്ട് പ്രതിരോധശേഷി വർധിപ്പിക്കുന്നതിന് മികച്ചതാണ്. ഇത് കുട്ടികളുടെ ആരോഗ്യത്തിന് നിരവധി ഗുണങ്ങൾ നൽകും.
2/5വിറ്റാമിൻ സിയുടെ മികച്ച ഉറവിടമാണ് ഡ്രാഗൺ ഫ്രൂട്ട്. ഇത് രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിനും കുട്ടികളുടെ ആരോഗ്യം മികച്ചതാക്കുന്നതിനും സഹായിക്കും.
3/5വിറ്റാമിൻ സി കുഞ്ഞുങ്ങളെ വിവിധ അണുബാധകളിൽ നിന്ന് സംരക്ഷിക്കും. വിവിധ രോഗസാധ്യതകളെ ഇത് തടയും.
4/5ഡ്രാഗൺ ഫ്രൂട്ട് ആരോഗ്യകരമായ ദഹനത്തെ പ്രോത്സാഹിപ്പിക്കുന്നു. ഇത് കുട്ടികളിലെ മലബന്ധം തടയാനും വയറുസംബന്ധമായ ആരോഗ്യ പ്രശ്നങ്ങൾ തടയാനും സഹായിക്കുന്നു.
5/5ഡ്രാഗൺ ഫ്രൂട്ടിന് ആൻറി ഓക്സിഡൻറ് ഗുണങ്ങളുണ്ട്. ഇത് ഫ്രീ റാഡിക്കലുകളിൽ നിന്ന് കോശങ്ങളെ സംരക്ഷിക്കുകയും വിട്ടു മാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)