ഉറക്കത്തിൽ കാണുന്ന ഓരോ സ്വപ്നങ്ങൾക്കും അർഥങ്ങളും ശുഭ അശുഭ കാര്യങ്ങളുമായി ബന്ധവും ഉണ്ട്. ശുഭകരമായ ചില സ്വപ്നങ്ങളും അവയുടെ അർഥങ്ങളും അറിയാം.
ഉറക്കത്തിൽ നമ്മൾ പലപ്പോഴും സ്വപ്നം കാണാറുണ്ട്. സ്വപ്ന ശാസ്ത്രം അനുസരിച്ച് ഉറക്കത്തിൽ കാണുന്ന സ്വപ്നങ്ങൾ ഭാവിയിൽ സംഭവിക്കുന്ന ചില കാര്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.
സ്വപ്നത്തിൽ മഴ കാണുന്നത് ശുഭകരമാണ്. ജോലിയും ബിസിനസിലും ഉയർച്ചയുണ്ടാകുമെന്നാണ് ഇതിന് അർഥം. സമ്പത്തിൻറെ ദേവിയായ ലക്ഷ്മീദേവി ഈ വ്യക്തിയെ അനുഗ്രഹിക്കുന്നുവെന്നാണ് വിശ്വാസം.
തത്തയെ സ്വപ്നത്തിൽ കാണുന്നത് ശുഭകരമാണ്. ഇതിനർഥം ഭാവിയിൽ നല്ല വാർത്തകൾ കേൾക്കുമെന്നാണ്. തത്തയെ കാണുന്നത് ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും വരാൻ പോകുന്നതിൻറെ ശുഭസൂചനയായും കണക്കാക്കുന്നു.
പൂക്കൾ നിറഞ്ഞ മരം സ്വപ്നം കാണുന്നത് ശുഭകരമായി കണക്കാക്കപ്പെടുന്നു. ബിസിനസിൽ വിജയം ഉണ്ടാകുമെന്നാണ് ഇത് അർഥമാക്കുന്നത്. സന്തോഷം സമ്പത്തും വന്നുചേരുമെന്ന് വിശ്വസിക്കുന്നു.
സ്വപ്നശാസ്ത്രം അനുസരിച്ച്, സ്വപ്നത്തിൽ പണം കാണുന്നത് ശുഭകരമാണ്. സാമ്പത്തിക പ്രശ്നങ്ങളിൽ നിന്ന് ഉടൻ ആശ്വാസം ലഭിക്കുമെന്നാണ് ഇതിനർഥം. സ്വപ്നത്തിൽ നാണയങ്ങൾ കാണുന്നതും നാണയങ്ങളുടെ ശബ്ദം കേൾക്കുന്നതും ശുഭകരമാണ്. വരുമാനം വർധിക്കുമെന്നാണ് വിശ്വാസം.
സ്വപ്നത്തിൽ റോസാപ്പൂവ് കാണുന്നത് വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. റോസാപ്പൂ സ്വപ്നം കാണുന്ന വ്യക്തി ലക്ഷ്മീദേവിയാൽ അനുഗ്രഹിക്കപ്പെടുന്നുവെന്നാണ് വിശ്വാസം. വർഷങ്ങളായി വിചാരിക്കുന്ന കാര്യം സഫലമാകുമെന്നാണ് വിശ്വാസം. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)