നവംബർ 18ന് ആരംഭിക്കുന്ന ഈ ആഴ്ച നിങ്ങൾക്ക് എങ്ങനെയുള്ളതായിരിക്കുമെന്ന് അറിയാം.
ബിസിനസുകാർക്ക് ലാഭം ഉണ്ടാകും. ദൂരയാത്ര പോകേണ്ടതായി വരും. പ്രധാനപ്പെട്ട ജോലികളിൽ കുടുംബാംഗങ്ങളുടെ പിന്തുണ ലഭിക്കും. നിർമാണവുമായി ബന്ധപ്പെട്ട ജോലികൾ പുനരാരംഭിക്കും.ആരോഗ്യം മെച്ചപ്പെടും.
ഇടവം രാശിക്കാർ കൃത്യസമയത്ത് ജോലികൾ പൂർത്തിയാക്കും. ബിസിനസുകാർക്ക് ലാഭം ഉണ്ടാകും. ജോലിയുമായി ബന്ധപ്പെട്ട് യാത്രകൾ വേണ്ടിവന്നേക്കാം. വീട് നിർമിക്കുന്നതിനോ വാഹനം വാങ്ങുന്നതിനോ സാധ്യതയുണ്ട്. ആരോഗ്യത്തെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ല.
ബാങ്കിങ്, ഐടി മേഖലകളിൽ ജോലി ചെയ്യുന്ന മിഥുനം രാശിക്കാർക്ക് പ്രൊമോഷൻ ലഭിച്ചേക്കാം. ബിസിനസുകാർ വായ്പയിൽ ഇടപാടുകൾ നടത്തുന്നത് ഈ ആഴ്ച ഒഴിവാക്കുക. വിദ്യാർഥികൾക്ക് നേട്ടമുണ്ടാകും. ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകും.
കർക്കടകം രാശിക്കാർക്ക് ജോലിയിൽ സ്ഥാനക്കയറ്റമോ സ്ഥലം മാറ്റമോ ലഭിക്കാൻ സാധ്യതയുണ്ട്. ബിസിനസ് വിപുലീകരിക്കാൻ പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ടെങ്കിൽ ഈ ആഴ്ച നടപ്പാക്കും. തലവേദന, മൈഗ്രേൻ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാം.
ചിങ്ങം രാശിക്കാർ ആരോഗ്യത്തിൽ ശ്രദ്ധിക്കണം. ജോലിഭാരം ആരോഗ്യത്തെ ബാധിക്കാൻ ഇടയുണ്ട്. ബിസിനസുകാർക്ക് പഴയ നിക്ഷേപങ്ങളിൽ നിന്ന് ലാഭം ഉണ്ടാകും. വിവിധ ആരോഗ്യപ്രശ്നങ്ങൾ അലട്ടാനുള്ള സാധ്യതയുണ്ട്.
കന്നി രാശിക്കാർക്ക് വരുമാനം വർധിക്കും. പ്രണയബന്ധത്തിൽ കലഹത്തിന് സാധ്യത. അനാവശ്യ കണിശത ബന്ധത്തിൽ പിരിമുറുക്കത്തിന് കാരണമാകും. ആരോഗ്യത്തിൽ ശ്രദ്ധിക്കുക.
തുലാം രാശിക്കാർക്ക് തിരക്കും ജോലിഭാരവും വർധിക്കും. ജോലികൾ മാറ്റിവയ്ക്കുന്നത് നഷ്ടത്തിലേക്ക് നയിക്കും. പങ്കാളിയിൽ നിന്ന് ബിസിനസിൽ പിന്തുണയുണ്ടാകും. മുതിർന്നവരുമായി സംസാരിക്കുമ്പോൾ വാക്കുകൾ സൂക്ഷിക്കുക. കുടുബത്തിലെ പ്രശ്നങ്ങൾ പരിഹരിച്ച് മുന്നോട്ട് പോകുക. പ്രമേഹരോഗികൾ ആരോഗ്യത്തിൽ ശ്രദ്ധിക്കുക.
ബിസിനസിൽ ലാഭം ഉണ്ടാകും. വിദ്യാർഥികൾ പഠനത്തിൽ പുറകോട്ട് പോകും. ജോലിക്കാർ തിരക്കുകളിലായിരിക്കും. ബന്ധങ്ങളിൽ അസ്വസ്ഥയുണ്ടാകും. ആരോഗ്യത്തിൽ ശ്രദ്ധിക്കുക.
ധനു രാശിയിലെ സ്ത്രീകൾക്ക് ഈ ആഴ്ച ശുഭകരമാണ്. ജോലി സ്ഥലത്തും കുടുംബത്തിലും ബഹുമാനം ഉണ്ടാകും. സാമ്പത്തിക പുരോഗതിയുണ്ടാകും. വാഹനം ശ്രദ്ധിച്ച് കൈകാര്യം ചെയ്യുക. ആരോഗ്യസ്ഥിതിയിൽ പുരോഗതിയുണ്ടാകാൻ സാധ്യത.
മകരം രാശിക്കാർ ജോലി ചിട്ടയായി ചെയ്യും. ജോലി സ്ഥലത്ത് നിങ്ങളുടെ ആവശ്യം വർധിക്കും. ബിസിനസുമായി ബന്ധപ്പെട്ട പ്രധാന തീരുമാനങ്ങൾ എടുക്കുമ്പോൾ മുതിർന്നവരോട് ചർച്ച ചെയ്യുക. വീട്ടിലെ പ്രായമായവരെ ആരോഗ്യപ്രശ്നങ്ങൾ അലട്ടും.
കുംഭം രാശിക്കാർ ജോലി സ്ഥലത്ത് അലസതയും ഈഗോയും ഇല്ലാതിരിക്കാൻ ശ്രദ്ധിക്കുക. ബിസിനസുകാർക്ക് ലാഭം ഉണ്ടാകും. യാത്ര പോകുന്നവർ ആരോഗ്യകാര്യത്തിൽ ശ്രദ്ധിക്കുക. വിദ്യാർഥികൾക്ക് അനുകൂല സമയം. ധ്യാനം ശീലമാക്കുക.
മീനം രാശിക്കാർക്ക് ഈ ആഴ്ച വരുമാനം വർദ്ധിക്കും. ചുമതലകൾ സ്വയം കൈകാര്യം ചെയ്യുക. കുട്ടികളെ ശ്രദ്ധിക്കുകയും അവരുടെ മാനസികാവസ്ഥ മനസിലാക്കാൻ ശ്രമിക്കുകയും ചെയ്യുക. ആരോഗ്യത്തിൽ ജാഗ്രത പുലർത്തുക. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)