മോഹന്‍ലാലിനൊപ്പം റാം എന്ന ചിത്രത്തിലും താരം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
വിമാനം, പ്രേതം, ലവ് ആക്ഷന്‍ ഡ്രാമ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് ദുര്‍ഗ കൃഷ്ണ. നാടന്‍ വേഷങ്ങളിലൂടെ തിളങ്ങി നിന്നിരുന്ന താരത്തിന്റെ ഗ്ലാമര്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.
തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലൂടെ താരം തന്നെയാണ് ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്
ഫോട്ടോഗ്രാഫര്‍മാരായ ജിക്സന്‍ ഫ്രാന്‍സിസും വിഷ്ണു ജയചന്ദ്രനും ചേര്‍ന്നാണ് താരത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.
'ഹോട്ട്' എന്ന പദമാണ് പ്രമുഖരുള്‍പ്പടെയുള്ളവര്‍ ഈ ചിത്രങ്ങള്‍ കമന്‍റ് ചെയ്യാന്‍ ഉപയോഗിച്ചിരിക്കുന്നത്.
വിമാനം എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറിയ ദുര്‍ഗ അവസാനമായി പ്രത്യക്ഷപ്പെട്ടത് ലവ് ആക്ഷന്‍ ഡ്രാമയിലാണ്.
മോഹന്‍ലാലിനൊപ്പം റാം എന്ന ചിത്രത്തിലും താരം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു