രക്തസമ്മര്‍ദ്ദം കൂടുതലോണോ? ഈ ഭക്ഷണങ്ങള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തു

  • Feb 18, 2018, 16:16 PM IST
1 /8

നിങ്ങള്‍ കഴിക്കുന്ന ആഹാരങ്ങള്‍ നിങ്ങളുടെ രക്തസമ്മര്‍ദ്ദം കൂട്ടാനും കുറയ്ക്കാനും സഹായിക്കും.  അതുകൊണ്ട് നിങ്ങളുടെ രക്തസമ്മര്‍ദ്ദം കൂടുതല്‍ ആണെങ്കില്‍ ഈ പച്ചക്കറികളും, പഴങ്ങളും കഴിക്കൂ രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കൂ.  രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ കൂടുതല്‍ പൊട്ടാസ്യവും, കാത്സ്യവും അടങ്ങിയ പഴങ്ങളും, പച്ചക്കറികളും കഴിക്കുക സോഡിയം അടങ്ങിയവ ഒഴിവാക്കുക.

2 /8

വെള്ളരിക്ക കഴിക്കൂ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കൂ.  ശരീരം തണുപ്പിക്കാനും ഇത് നല്ലതാണ്.  വെള്ളരിക്കയുടെ നീരില്‍ രണ്ട് സ്പൂണ്‍ തേനും ഒരു സ്പൂണ്‍ നാരങ്ങാനീരും ചേര്‍ത്ത് കുടിക്കുന്നത് രക്തം ശുദ്ധീകരിക്കുന്നതിനും,  രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിനും നല്ലതാണ്.  

3 /8

രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ അജ്വായിന്‍ നല്ലതാണ്.  അജ്വായിനിന് സമ്മര്‍ദ്ദം ഉണ്ടാക്കുന്ന ഹോര്‍മോണുകളെ ഇല്ലാതാക്കാനുള്ള കഴിവുണ്ട്.  

4 /8

പൊട്ടാസ്യം കൂടുതലുള്ള പച്ചക്കറികളും പഴങ്ങളും കഴിക്കുന്നത്‌ രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ കഴിയും.  മധുരക്കിഴങ്ങ്, പാലക്ക്, പഴം എന്നിവ കഴിക്കുന്നത്‌ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിന് നല്ലതാണ്. 

5 /8

വെളുത്തുള്ളിയുടെ ഉപയോഗം രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും, ഹൃദയസംബന്ധമായ അസുഖമുള്ളവര്‍ക്കും നല്ലതാണ്.  മാത്രമല്ല, മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിനും, ഹൃദയമിടിപ്പ് നിയന്ത്രിക്കുന്നതിനും വെളുത്തുള്ളി നല്ലതാണ്.   

6 /8

നെല്ലിക്കയില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്.  രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ വിറ്റാമിന്‍ സി കൂടുതല്‍ അടങ്ങിയ നെല്ലിക്ക കഴിക്കുന്നത്‌ നല്ലതാണ്.  ഒരു സ്പൂണ്‍ നെല്ലിക്ക നീരും തേനും ചേര്‍ത്ത് ദിവസവും കഴിക്കുന്നത്‌ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിന് നല്ലതാണ്. 

7 /8

ആപ്പിള്‍ കഴിക്കുന്നത്‌ നല്ലതാണ്.  ആപ്പിള്‍ കഴിക്കുന്നതുകൊണ്ട് വൃക്കയിലെ സോഡിയം ക്ലോറൈഡ് ഉത്പാദനം കുറയുന്നു.  അതുമാത്രമല്ല ആപ്പിളില്‍ പൊട്ടാസ്യത്തിന്‍റെ അളവ് കൂടുതല്‍ ആണ് ഇത് സോഡിയത്തിന്‍റെ അളവിനെ കുറച്ച് രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കുന്നു.   

8 /8

അവിച്ച ഉരുളക്കിഴങ്ങ് ഉപ്പില്ലാതെയോ അല്ലെങ്കില്‍ കുറച്ച് ഉപ്പു ചേര്‍ത്തോ കഴിക്കുന്നത്‌ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ നല്ലതാണ്.  ഉരുളക്കിഴങ്ങില്‍ പൊട്ടാസ്യം നല്ല അളവില്‍ ഉണ്ട്.

You May Like

Sponsored by Taboola