Esther Anil: സാരിയിൽ അതിസുന്ദരിയായി എസ്തർ അനിൽ, ചിത്രങ്ങൾ വൈറൽ

ബാലതാരമായി സിനിമയിൽ എത്തിയതാണ് എസ്തർ അനിൽ. ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം സിനിമയിൽ മോഹൻലാലിന്റെ മകളായി എത്തിയത് എസ്തറിന്റെ കരിയറിലെ വലിയ വഴിത്തിരിവ് ആയി. 

1 /9

സോഷ്യൽ മീഡിയയിൽ സജീവമാണ് എസ്തർ. എസ്തറിന്റെ ഫോട്ടോഷൂട്ടുകൾ പലപ്പോഴും ശ്രദ്ധിക്കപ്പെടാറുണ്ട്, ഇത്തവണ സാരിയിൽ സുന്ദരിയായാണ് താരം എത്തിയിരിക്കുന്നത്. 

2 /9

റോയൽ ബ്ലൂ നിറമുള്ള സാരിയിൽ വെളുത്ത പ്രിന്റ്. മഞ്ഞ നിറമുള്ള സ്ലീവ് ലെസ് ബ്ലൗസ് ആണ് ഇതിനൊപ്പം അണിഞ്ഞിരിക്കുന്നത്. ഏതായാലും റോയൽ ബ്ലൂവിൽ രാജകീയ ലുക്കിലാണ് താരത്തിന്റെ പുതിയ ചിത്രങ്ങൾ.

3 /9

ചിത്രങ്ങൾക്ക് അഭിപ്രായം രേഖപ്പെടുത്തി പാരിസ് ലക്ഷ്മി കമന്റ് ബോക്സിൽ എത്തിയിട്ടുണ്ട്. ഫോട്ടോഷൂട്ടിന് പിന്നിൽ പ്രവർത്തിച്ച ടീമിനെയും തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ താരം പരിചയപ്പെടുത്തുന്നുണ്ട്. 

4 /9

എസ്തറിന്റെ ബ്ലൗസ് തയ്യാറാക്കിയത് സ്റ്റൈൽ ദിവ ലേബൽ ആണ്. മേക്കപ്പ് ആർട്ടിസ്റ്റ് ജോ ആണ് ഈ ഫോട്ടോഷൂട്ടിന് വേണ്ടി എസ്തറിനെ മേക്കപ്പ് ചെയ്തിരിക്കുന്നത്. സ്റ്റൈൽ ചെയ്തിരിക്കുന്നത് പ്രിയങ്ക പ്രഭാകർ ആണ്.  

5 /9

ഇടയ്ക്കിടയ്ക്ക് ഫോട്ടോ ഷൂട്ടുമായി താരം എത്താറുമുണ്ട്. താരത്തിന്റെ ചില ഫോട്ടോ ഷൂട്ടുകൾ ഇടയ്ക്ക് വിവാദമാകുകയും ചെയ്തിരുന്നു. 

6 /9

നല്ലവൻ എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ട് ആയിരുന്നു എസ്തർ അഭിനയരംഗത്തേക്ക് എത്തിയത്.

7 /9

റോയൽ ബ്ലൂവിൽ രാജകീയ ലുക്കിലാണ് താരത്തിന്റെ പുതിയ ചിത്രങ്ങൾ.

8 /9

9 /9

You May Like

Sponsored by Taboola