Dental Problems: പല്ലിനെ ബാധിക്കുന്ന പ്രധാന രോ​ഗങ്ങൾ ഇവയാണ്; അറിഞ്ഞിരിക്കാം... പ്രതിരോധിക്കാം

Dental Problems: പലരും പല്ല് വേദനയാൽ വലയുന്നവരാണ്. ഭൂരിഭാ​ഗം ആളുകളിലും പല തരത്തിലുള്ള ദന്തരോ​ഗങ്ങൾ കാണപ്പെടുന്നുണ്ട്. പല്ലുകളെയും മോണയെയും ബാധിക്കുന്ന പ്രധാന ആരോ​ഗ്യ പ്രശ്നങ്ങൾ ഇവയാണ്.

  • Nov 16, 2022, 16:30 PM IST
1 /5

പുരാതന കാലം മുതൽ ഏറ്റവും സാധാരണമായ ദന്തരോഗമാണ് ദന്തക്ഷയം. കൃത്യമായ ചികിത്സ നൽകിയില്ലെങ്കിൽ ഇത് പിന്നീട് ​ഗുരുതരമായ വേദനയ്ക്കും അണുബാധകൾക്കും കാരണമാകും.

2 /5

മധുരമോ തണുത്തതോ ആയ എന്തെങ്കിലും കഴിക്കുമ്പോൾ വേദന അനുഭവപ്പെടുന്നതാണ് സെൻസിറ്റീവായ പല്ലുകളുടെ പ്രധാന ലക്ഷണം. പല്ലിന്റെ ഏറ്റവും പുറമേയുള്ള സംരക്ഷിത പാളിയായ ഇനാമൽ നശിക്കുന്നത് മൂലമാണ് പല്ലുകൾ സെൻസിറ്റീവ് ആകുന്നത്. വിപണിയിൽ ലഭ്യമായ സെൻസിറ്റീവ് ടൂത്ത് പേസ്റ്റ് ഉപയോഗിച്ച് ഇത് പ്രതിരോധിക്കാവുന്നതാണ്.

3 /5

ഭൂരിഭാഗം ആളുകളെയും ബാധിക്കുന്ന മറ്റൊരു വ്യാപകമായ ദന്തപ്രശ്നം മോണരോഗമാണ്. ഇത് മോണയിൽ നിന്ന് രക്തസ്രാവം മുതൽ എല്ലിലെ വ്യാപകമായ അണുബാധ വരെയാകാം. മോണരോ​ഗങ്ങൾ മൂലം പല്ലുകൾ അയയുന്നു. ശുചിത്വമില്ലായ്മയാണ് മോണരോ​ഗത്തിന്റെ പ്രധാന കാരണം. ദിവസത്തിൽ രണ്ടുതവണ ബ്രഷ് ചെയ്യുന്നത് മോണരോ​ഗങ്ങളെ തടയാൻ സഹായിക്കും.

4 /5

നിരതെറ്റിയ പല്ലുകൾ പലപ്പോഴും ചെറുപ്രായത്തിൽ തന്നെ പ്രത്യക്ഷപ്പെടുന്നു. അതിനാൽ, മാതാപിതാക്കൾ ശ്രദ്ധിക്കുകയും ഒരു ഓർത്തോഡോണ്ടിസ്റ്റുമായി കൂടിയാലോചിച്ച് ഇതിന് പ്രതിവിധി തേടുകയും വേണം. ഇത് കുട്ടിക്കാലത്ത് ആരംഭിക്കുന്നതിലേക്ക് നയിക്കുന്ന പല ഘടകങ്ങളും ഉണ്ട്. തള്ളവിരൽ കുടിക്കുക അല്ലെങ്കിൽ ചുണ്ടുകൾ കടിക്കുക തുടങ്ങിയവ നിരതെറ്റിയ പല്ലുകൾക്ക് കാരണമാകും.

5 /5

ദന്തപ്രശ്‌നമായി കാൻസറിനെ കണക്കാക്കാൻ സാധിക്കില്ല. എന്നാൽ, പ്രതിവർഷം ഏറ്റവും കൂടുതൽ വായിലെ കാൻസറുകളും ഇത് മൂലമുള്ള മരണങ്ങളും ഇന്ത്യയിലാണ്. പുകയില ഉപയോഗമാണ് ഇതിന്റെ പ്രധാന കാരണം. വായിലെ കാൻസർ ഒറ്റരാത്രികൊണ്ട് ആരംഭിക്കുന്നതല്ല. നിരന്തരമായ പുകയിലയുടെ ഉപയോഗം വായിൽ കാൻസർ ഉണ്ടാകുന്നതിന് കാരണമാകും.

You May Like

Sponsored by Taboola