ദശലക്ഷക്കണക്കിന് തീർഥാടകർ പ്രാർഥനകൾക്കെത്തുന്ന നിരവധി ക്ഷേത്രങ്ങൾ ഇന്ത്യയിലുണ്ട്.
രാജ്യത്തെ ഓരോ ക്ഷേത്രങ്ങളും നിരവധി വിശ്വാസങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.
കൊണാർക്കിലെ സൂര്യക്ഷേത്രം ഒരു വാസ്തുവിദ്യാ വിസ്മയമാണ്. നരസിംഹ രാജാവിന്റെ കാലത്താണ് ഇത് നിർമ്മിച്ചതെന്ന് റിപ്പോർട്ട്. പ്രധാന കവാടത്തിൽ സൂര്യപ്രകാശത്തിന്റെ ആദ്യ കിരണങ്ങൾ പതിക്കുന്ന വിധത്തിലാണ് ക്ഷേത്രത്തിന്റെ രൂപകൽപന.
രാജസ്ഥാനിലെ ദൗസയിൽ സ്ഥിതി ചെയ്യുന്ന മെഹന്ദിപൂർ ബാലാജി ക്ഷേത്രം പ്രശസ്തമാണ്. ആളുകൾ തങ്ങളുടെ കുടുംബത്തെയും സുഹൃത്തുക്കളെയും നെഗറ്റീവ് എനർജികളുടെ പിടിയിൽ നിന്ന് മോചിപ്പിക്കാൻ ഈ ക്ഷേത്രം സന്ദർശിക്കുന്നു. ഹനുമാൻ സ്വാമിയാണ് ഈ ക്ഷേത്രത്തിൽ ആരാധിക്കപ്പെടുന്നത്.
കാമാഖ്യ ദേവി ക്ഷേത്രം ഇന്ത്യയിലെ വളരെ പ്രസിദ്ധമായ ഒരു ക്ഷേത്രമാണ്. ഇത് സ്ത്രീത്വത്തെയും ആർത്തവത്തെയും മാനിക്കുന്നു. ഈ ക്ഷേത്രത്തിലെ ദേവിക്ക് വർഷം തോറും മഴക്കാലത്ത് രക്തസ്രാവമുണ്ടാകുമെന്ന് വിശ്വസിക്കപ്പെടുന്നു. നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ ക്ഷേത്രം ഇന്ത്യയിലെ 51 ശക്തിപീഠങ്ങളിൽ ഒന്നാണ്. ദേവിയുടെ ആർത്തവസമയത്ത് വെള്ളത്തിനടിയിലുള്ള ജലസംഭരണി ചുവപ്പായി മാറുമെന്നും ഈ സമയത്ത് ക്ഷേത്രം അടച്ചിടണമെന്നുമാണ് വിശ്വാസം.
കൈലാഷ് ക്ഷേത്രം ഒരു വാസ്തുവിദ്യാ വിസ്മയമാണ്. 16-ആം നൂറ്റാണ്ടിലെ എല്ലോറ ഗുഹകളിൽ ശിലാശാസനത്തിലൂടെ നിർമ്മിച്ച കൈലാഷ് ക്ഷേത്രം ഒരൊറ്റ പാറയിലാണ് നിർമിച്ചിരിക്കുന്നത്. ഏകദേശം 30 ദശലക്ഷം സംസ്കൃത കൊത്തുപണികൾ ഇപ്പോഴും ഡീകോഡ് ചെയ്തിട്ടില്ലെന്നാണ് പുരാവസ്തു ഗവേഷകർ വ്യക്തമാക്കുന്നത്.
കേരളത്തിലെ കാസറഗോഡ് ഒരു തടാകത്തിന് നടുവിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഒരിക്കലും മനുഷ്യനെ ആക്രമിക്കാത്ത, മാംസം ഭക്ഷിച്ചിട്ടില്ലാത്ത ഒരു മുതലയാണ് ശ്രീ അനന്തപത്മനാഭ സ്വാമി ക്ഷേത്രത്തിന് കാവലിരുന്നതെന്നാണ് വിശ്വാസം. 70 വർഷത്തിലേറെയായി ബേബിയ എന്ന മുതല ഈ കുളത്തിലാണ് താമസിച്ചത്. ഒൻപതാം നൂറ്റാണ്ടിൽ നിർമ്മിച്ച ഈ ക്ഷേത്രത്തിൽ മഹാവിഷ്ണുവിന്റെ 10 അവതാരങ്ങളെ ചിത്രീകരിക്കുന്ന കൊത്തുപണികളുടെ വലിയ ശേഖരം ഉണ്ട്.