എല്ലുകളുടെ ആരോഗ്യത്തിനായ് ഈ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്താം.
ആരോഗ്യമുള്ള ജീവിതത്തിന് ആരോഗ്യകരമായ ഭക്ഷണശീലം പ്രധാനമാണ്. പ്രത്യേകിച്ച് എല്ലുകളുടെ ആരോഗ്യത്തിന് കാത്സ്യവും വിറ്റാമിന്‍ ഡി-യും വളരെ ആവശ്യമാണ്. എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കുന്ന ചില സൂപ്പർ ഫുഡുകളെ പരിചയപ്പെട്ടാലോ....
മഗ്നീഷ്യത്തിന്റെ നല്ലൊരു ഉറവിടമാണ് വാഴപ്പഴം . എല്ലുകളുടെയും പല്ലുകളുടെയും വളര്‍ച്ചയ്ക്കും ആരോഗ്യത്തിനും ഏറെ ഗുണകരമാണ്.
നട്സില്‍ ധാരാളം കാത്സ്യം അടങ്ങിയിട്ടുണ്ട്. കൂടാതെ എല്ലുകളുടെ ആരോഗ്യത്തിന് ആവശ്യമായ മഗ്നീഷ്യം, ഫോസ്ഫറസ് എന്നിവയും ഇതിലുണ്ട്. കാത്സ്യം ആഗിരണം ചെയ്യാന്‍ മഗ്നീഷ്യം എല്ലുകളെ സഹായിക്കുന്നു.
കാത്സ്യം ധാരാളമായി അടങ്ങിയിട്ടുള്ള ചീര എല്ലുകളുടെ വളര്‍ച്ചയ്ക്ക് സഹായിക്കുന്നു. നാരുകളാല്‍ സമ്പുഷ്ടമായ ഈ ഇലക്കറികളില്‍ വിറ്റാമിന്‍ എ, ഇരുമ്പ് എന്നിവയും ധാരാളമായി അടങ്ങിയിട്ടുണ്ട്.
പാല്, തൈര്, ചീസ് തുടങ്ങിയ ഉല്‍പ്പന്നങ്ങളില്‍ കാൽസ്യം ധാരാളമായി കാണപ്പെടുന്നു. ഇവ എല്ലുകളുടെ ശക്തിയ്ക്കും ഘടനയ്ക്കും ഏറ്റവും പ്രധാനപ്പെട്ട വിറ്റാമിനാണ്.
ധാരാളം മത്സ്യം കഴിക്കുന്നതും എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്. പ്രത്യേകിച്ച് സാല്‍മണ്‍ ഫിഷില്‍ കാത്സ്യം ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ വിറ്റാമിന്‍ ഡിയും ഒമേഗ 3 ഫാറ്റി ആസിഡും ഇവയിലുണ്ട്.
പ്രോട്ടീനുകളുടെ കലവറയാണ് മുട്ട. മാത്രമല്ല വിറ്റാമിന്‍ ഡിയും മുട്ടയില്‍ ധാരാളമുണ്ട്. അതിനാല്‍ മുട്ട ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)