Gajkesari Rajyoga: ഒരാളുടെ ജാതകത്തില്‍ ഗജകേസരി യോഗമുണ്ട് എന്നാല്‍ ഒരു കാര്യം മനസിലാക്കാം, അതായത്, ഭാഗ്യവാനാണ്, ജീവിതകാലം മുഴുവന്‍ ഭാഗ്യം ഒപ്പമുണ്ടാകും. ജ്യോതിഷമനുസരിച്ച് വ്യാഴത്തിന്‍റെ]യും ചന്ദ്രന്‍റെയും സംയോജനം ഉണ്ടാകുമ്പോഴെല്ലാം ഗജകേസരി രാജ യോഗം രൂപപ്പെടുന്നു. ജ്യോതിഷത്തിൽ ഗജകേസരി രാജയോഗം വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു
ഈ വർഷം വ്യാഴം സംക്രമിച്ച് മേടം രാശിയില്‍ പ്രവേശിച്ചു. 2024 മെയ് 1 വരെ വ്യാഴം മേടരാശിയിൽ തുടരും. അതേ സമയം ചന്ദ്രനും സംക്രമണം കഴിഞ്ഞ് മേടരാശിയിൽ പ്രവേശിക്കാൻ പോകുന്നു. വരുന്ന ആഗസ്റ്റ് 22 ന് മേടരാശിയിൽ വ്യാഴത്തിന്‍റെയും ചന്ദ്രന്‍റെയും സംയോഗം ഉണ്ടാകും. വ്യാഴവും ചന്ദ്രനും ചേർന്ന് ഗജകേസരി രാജയോഗം രൂപപ്പെടുന്നു.
ഗജകേസരി രാജയോഗം വളരെ ശുഭകരമാണ്. ഇത്തവണയും മേടരാശിയിൽ വ്യാഴവും ചന്ദ്രനും കൂടിച്ചേർന്ന് രൂപപ്പെടുന്ന ഗജകേസരി രാജയോഗം ചില പ്രത്യേക രാശിക്കാർക്ക് ഏറെ ഗുണങ്ങൾ നൽകും. ഗജകേസരി രാജയോഗം ഈ രാശിക്കാർക്ക് അപാരമായ സമ്പത്തും ബഹുമാനവും സ്ഥാനക്കയറ്റവും പുരോഗതിയും സന്തോഷവും നൽകും. ഏതൊക്കെ രാശിക്കാർക്കാണ് ഗജകേസരി രാജയോഗം ശുഭകരമാകാൻ പോകുന്നത് എന്ന് നോക്കാം.
മേടം (Aries Zodiac Sign): ഗജകേസരി രാജയോഗം മേടം രാശിക്കാർക്ക് ഏറെ ഗുണങ്ങൾ നൽകും. ഈ സമയത്ത് ഏറെ വ്യത്യസ്തമായ തെളിച്ചം ഇക്കൂട്ടരുടെ വ്യക്തിത്വത്തിൽ കാണപ്പെടും. ഈ രാശിക്കാര്‍ സന്തോഷത്താൽ നിറയും. ഇവരുടെ ആത്മവിശ്വാസം വര്‍ദ്ധിക്കും, വരുമാനം വർദ്ധിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. കുടുംബത്തിൽ സന്തോഷം ഉണ്ടാകും. വിവാഹിതരായ ദമ്പതികൾ നല്ല സമയം ചെലവഴിക്കും. പങ്കാളിത്തത്തിൽ പ്രവർത്തിക്കുന്നവർക്ക് വളരെയധികം നേട്ടമുണ്ടാകും.
മിഥുനം (Gemini Zodiac Sign): ഗജകേസരി രാജയോഗം മിഥുനരാശിക്കാർക്ക് അനുകൂല ഫലങ്ങൾ നൽകും. ഈ രാശിക്കാരുടെ വരുമാനം വർദ്ധിക്കും. മുടങ്ങിയ പണം ലഭിക്കും. സാമ്പത്തികമായി വലിയ ആശ്വാസം ലഭിക്കും. നിങ്ങളുടെ ബാങ്ക് ബാലൻസ് വർദ്ധിക്കും. ധനസമ്പാദനത്തിന് പുതിയ മാർഗങ്ങൾ രൂപീകരിക്കും. പഴയ നിക്ഷേപം ഗുണം ചെയ്യും. വിദേശയാത്രയ്ക്കുള്ള ആഗ്രഹം സഫലമാകും. കുടുംബജീവിതത്തിലെ പ്രശ്നങ്ങൾ നീങ്ങും.
കർക്കടക (Cancer GZodiac Sign): ഗജകേസരി രാജയോഗം കർക്കടക രാശിക്കാർക്ക് തൊഴിൽ-ബിസിനസ്, വ്യക്തിജീവിതം എന്നിവയിൽ ശുഭകരമായ ഫലങ്ങൾ നൽകും. ഇത്തരക്കാർക്ക് പുതിയ ജോലികൾ ലഭിക്കും. നിലവിലുള്ള ജോലിയിൽ പ്രമോഷൻ-ഇൻക്രിമെന്‍റ് തുടങ്ങിയവ ലഭിക്കും. കുടുംബ ബിസിനസ്സുമായി ബന്ധപ്പെട്ട ആളുകൾക്ക് ഇത് പ്രയോജനകരമായ സമയമാണ്. പണം ഗുണം ചെയ്യും. കൂടുതല്‍ പണം സൂക്ഷിക്കാനും കഴിയും. തൊഴിൽരഹിതർക്ക് തൊഴിൽ ലഭിക്കും. (നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)