Ginger Benefits: ഇഞ്ചി ഇങ്ങനെ കഴിക്കൂ... ശരീരഭാരം കുറയുന്നത് മുതൽ ഹൃദയാരോ​ഗ്യം മികച്ചതാക്കുന്നത് വരെ നിരവധിയാണ് ​ഗുണങ്ങൾ

വിറ്റാമിൻ സി, കാൽസ്യം, ഫോസ്ഫറസ്, ഇരുമ്പ്, സിങ്ക്, ചെമ്പ്, മാംഗനീസ് ക്രോമിയം തുടങ്ങിയവയുടെ സമ്പന്നമായ ഉറവിടമാണ് ഇഞ്ചി.

  • Jan 27, 2024, 23:50 PM IST
1 /5

ദിവസവും രാവിലെ ഇഞ്ചി വെള്ളം കുടിക്കുന്നത് നിരവധി ആരോ​ഗ്യ ​ഗുണങ്ങൾ നൽകും. ഇഞ്ചി വെള്ളത്തിലെ ആൻ്റിഓക്‌സിഡൻ്റുകൾ ഫ്രീ റാഡിക്കലുകളെ ചെറുക്കുകയും ഊർജം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

2 /5

ഇഞ്ചിയിൽ ആൻറി-ഇൻഫ്ലമേറ്ററി, ആൻ്റിഓക്‌സിഡൻ്റ് ഗുണങ്ങളുണ്ട്, ഇത് അണുബാധകളെ ചെറുക്കാനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും സഹായിക്കുന്നു.

3 /5

ഇഞ്ചി കഴിക്കുന്നത് ശരീരഭാരത്തിലും വയറിലെ കൊഴുപ്പിലും കാര്യമായ സ്വാധീനം ചെലുത്തുന്നു. ഇത് നിങ്ങളുടെ മെറ്റബോളിസത്തെ വർധിപ്പിക്കുകയും നിങ്ങളുടെ ഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും.

4 /5

ഇഞ്ചി വെള്ളം വെറും വയറ്റിൽ കഴിക്കുന്നത് ശരീരത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുന്നത് തടയുകയും ചെയ്യുന്നു.

5 /5

ഇഞ്ചി ഹൃദയാരോഗ്യം വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. ശരീരത്തിലെ വീക്കം കുറയ്ക്കുന്നതിനും ഇഞ്ചി ​ഗുണം ചെയ്യും.

You May Like

Sponsored by Taboola