Hanuman Jayanti 2024: ഹനുമാൻ ജയന്തി ദിനത്തിൽ ഇവ വീട്ടിലേക്ക് കൊണ്ടുവരൂ; ഹനുമാൻ സ്വാമി സന്തോഷിക്കും, അനു​ഗ്രഹങ്ങൾ വർഷിക്കും

ചൈത്രമാസത്തിലെ പൗർണമിയിലാണ് ഹനുമാൻ ജയന്തി ആഘോഷിക്കുന്നത്. ഏപ്രിൽ 23ന് പുലർച്ചെ 3.25ന് ആരംഭിച്ച് ഏപ്രിൽ 24ന് രാവിലെ 5.18ന് അവസാനിക്കും.

 

  • Apr 19, 2024, 19:02 PM IST

ഹനുമാൻ ജയന്തി ദിനത്തിൽ ചില വസ്തുക്കൾ വീട്ടിലേക്ക് കൊണ്ടുവരുന്നത് ഭാ​ഗ്യം നൽകുമെന്ന് വിശ്വസിക്കുന്നു.

1 /5

ഹനുമാൻ സ്വാമിയുടെ വി​ഗ്രഹം ഹനുമാൻ ജയന്തി ദിനത്തിൽ വീട്ടിലേക്ക് വാങ്ങുന്നത് ഐശ്വര്യം കൊണ്ടുവരും. ഇരിക്കുന്നതോ നിൽക്കുന്നതോ ആയ രീതിയിലുള്ള വി​ഗ്രഹമോ ചിത്രമോ വീട്ടിൽ വയ്ക്കാം.

2 /5

ഹനുമാൻ സ്വാമിയുടെ പ്രിയപ്പെട്ട വസ്തുവാണ് സിന്ദൂരം. ഹനുമാൻ ജയന്തിയിൽ സിന്ദൂരം വാങ്ങി വീട്ടിൽ കൊണ്ടുവരുന്നത് ഐശ്വര്യമായി കണക്കാക്കുന്നു.

3 /5

ഹനുമാൻ സ്വാമിയുടെ പ്രിയപ്പെട്ട നിറമാണ് ചുവപ്പ്. ഹനുമാൻ ജയന്തി ദിനത്തിൽ ചുവപ്പ് നിറത്തിലുള്ള വസ്തുക്കൾ വീട്ടിൽ കൊണ്ടുവരുന്നത് ഐശ്വര്യം നൽകും.

4 /5

ഹനുമാൻ ജയന്തി ദിനത്തിൽ പതാക വാങ്ങുകയോ വീട്ടിൽ തന്നെ നിർമിക്കുകയോ ചെയ്യുന്നത് ഹുമാൻ സ്വാമിയുടെ അനു​ഗ്രഹം ലഭിക്കാൻ ഇടയാക്കും. ഇത് വീട്ടിലെ നെ​ഗറ്റീവ് എനർജി ഇല്ലാതാക്കാൻ സഹായിക്കും.

5 /5

മധുരപലഹാരങ്ങളും ചെറുപയർ ലഡുവും തയ്യാറാക്കി ഹനുമാൻ ജയന്തി ദിനത്തിൽ ഹനുമാൻ സ്വാമിക്ക് സമർപ്പിക്കണം. ഇത് ഹനുമാൻ സ്വാമിയുടെ അനു​ഗ്രഹങ്ങൾ ലഭിക്കാൻ ഇടയാക്കും.

You May Like

Sponsored by Taboola