Hardik Pandya Divorce: ഹാർദ്ദിക് പാണ്ഡ്യയും നടാഷയും വേർപിരിയാൻ കാരണം ഇതോ? സൂചനകൾ പുറത്ത്

ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹാര്‍ദ്ദിക് പാണ്ഡ്യയും ഭാര്യ നടാഷയും തമ്മില്‍ വേര്‍പിരിഞ്ഞതായുള്ള വാര്‍ത്ത ഞെട്ടലോടെയാണ് ആരാധകര്‍ കേട്ടത്. ഹാര്‍ദ്ദിക് പാണ്ഡ്യ തന്നെയായിരുന്നു ഇക്കാര്യം ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചത്. 

Hardik Pandya & Natasa Stankovic Divorce: മാസങ്ങളോളം നീണ്ടുനിന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടായിരുന്നു ഹാര്‍ദ്ദിക്കിന്റെ വെളിപ്പെടുത്തല്‍. ഇപ്പോള്‍ ഇതാ വിവാഹമോചനത്തിലേയ്ക്ക് നയിച്ചതിന്റെ കാരണങ്ങളുമായി ബന്ധപ്പെട്ട ചില സൂചനകള്‍ പുറത്തുവന്നിരിക്കുകയാണ്. 

 

1 /6

ഹാർദിക് ക്രിക്കറ്റിന് പ്രാധാന്യം നൽകുമ്പോൾ അദ്ദേഹം കുടുംബത്തിന് അത്രത്തോളം പ്രാധാന്യം നൽകുന്നില്ലെന്നതാണ് ഒരു പ്രധാന കാരണമെന്ന് സൂചനകളുണ്ട്. ഇത് കാലക്രമേണ നടാഷയുമായുള്ള ബന്ധത്തിൽ വിള്ളലുണ്ടാക്കി.    

2 /6

നടാഷ ഇന്ത്യയിൽ ചെലവഴിച്ചതിനേക്കാൾ കൂടുതൽ സമയം ഹാർദിക് നടാഷയുടെ നാടായ സെർബിയയിൽ ചെലവഴിച്ചു. ഇതും ബന്ധത്തിൽ വിള്ളലുണ്ടാക്കിയിട്ടുണ്ട്.    

3 /6

ഹാർദിക് പാണ്ഡ്യ ഇന്ത്യയിൽ ജനിച്ചു വളർന്നപ്പോൾ നടാഷ സെർബിയയിലാണ് ജനിച്ചു വളർന്നത്. ഇരുവരുടെയും വ്യത്യസ്ത സാംസ്കാരിക പശ്ചാത്തലങ്ങൾ ദാമ്പത്യ ജീവിതത്തിൽ ചില വെല്ലുവിളികൾ ഉയർത്തിയിരുന്നുവെന്നാണ് റിപ്പോ‍ർട്ട്.    

4 /6

കുഞ്ഞ് ജനിച്ചതോടെ ഇരുവരും തമ്മിലുണ്ടായിരുന്ന സൗഹൃദത്തിലും പ്രണയത്തിലുമെല്ലാം ചില പ്രതിസന്ധികൾ നേരിട്ടിരുന്നു. കൂടാതെ ഇരുവരും തമ്മിൽ അടിക്കടി വഴക്കുകളും പതിവായിരുന്നുവെന്ന് സൂചനകളുണ്ട്.       

5 /6

ഹാർദിക്കും നടാഷയും തങ്ങളുടെ മകൻ അഗസ്ത്യയുടെ ഭാവി മുന്നിൽ കണ്ടാണ് വിവാഹമോചനം നേടാൻ തീരുമാനിച്ചത്. അതേസമയം, മകനെ ഒരുമിച്ച് വളർത്താൻ ഇരുവരും തീരുമാനിച്ചിട്ടുണ്ട്.       

6 /6

നടാഷ തൻ്റെ ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിൽ നിന്ന് ഹാർദ്ദിക് പാണ്ഡ്യയു‌ടെ ചിത്രങ്ങൾ നീക്കം ചെയ്തപ്പോൾ മുതലാണ് ഇരുവരും തമ്മിൽ വേർപിരിയുന്നു എന്ന അഭ്യൂഹങ്ങൾ ഉടലെടുത്തത്. മാത്രമല്ല നടാഷ തൻ്റെ ഇൻസ്റ്റ​ഗ്രാം പ്രൊഫൈലിൽ നിന്നും ഹാർദിക്കിൻ്റെ പേര് നീക്കം ചെയ്യുകയും ചെയ്തിരുന്നു. 

You May Like

Sponsored by Taboola