Cashew Benefits: കശുവണ്ടിപ്പരിപ്പ് പോഷകസമ്പുഷ്ടം... ഇങ്ങനെ കഴിച്ചാൽ ഗുണങ്ങളേറെ!

രക്തസമ്മർദ്ദം കുറയ്ക്കുന്നത് മുതൽ എല്ലുകളുടെ ആരോഗ്യത്തിനും ദഹനം മെച്ചപ്പെടുത്തുന്നതിനും ഉൾപ്പെടെ നിരവധി ഗുണങ്ങളാണ് കശുവണ്ടിപ്പരിപ്പിന് ഉള്ളത്.

  • Aug 31, 2024, 00:16 AM IST
1 /5

കശുവണ്ടിപ്പരിപ്പ്  എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദ്രോഗങ്ങളെ തടയാനും സഹായിക്കുന്നു. കശുവണ്ടി കുതിർത്ത് കഴിക്കുന്നത് എന്തെല്ലാം ആരോഗ്യ ഗുണങ്ങൾ നൽകുമെന്ന് അററിയാം.

2 /5

കുതിർത്ത കശുവണ്ടി പതിവായി കഴിക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.

3 /5

കുതിർത്ത കശുവണ്ടി മഗ്നീഷ്യം, ചെമ്പ്, സിങ്ക് എന്നിവ അടങ്ങിയിരിക്കുന്നു. ഇത് അസ്ഥികളുടെ ആരോഗ്യം മികച്ചതാക്കുന്നതിന് സഹായിക്കുന്നു.

4 /5

കുതിർത്ത കശുവണ്ടിയിൽ പ്രീബയോട്ടിക് ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് കുടലിൻറെ ആരോഗ്യം മികച്ചതാക്കുന്നതിനും ദഹനം മികച്ചതാക്കുന്നതിനും സഹായിക്കുന്നു.

5 /5

കുതിർത്ത കശുവണ്ടിയിൽ വിറ്റാമിൻ ഇ, സെലിനിയം തുടങ്ങിയ ആൻറി ഓക്സിഡൻറുകൾ അടങ്ങിയിരിക്കുന്നു. ഇത് കോശങ്ങളെ സംരക്ഷിക്കുന്നതിനും വീക്കം കുറയ്ക്കുന്നതിനും സഹായിക്കുന്നു. (Disclaimer: ഇക്കാര്യങ്ങൾ പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധൻറെ ഉപദേശത്തിന് പകരമല്ല.)

You May Like

Sponsored by Taboola