Heart Health: ഹൃദയാരോഗ്യത്തിന് ഈ പാനീയങ്ങൾ മികച്ചത്... തയ്യാറാക്കാനും എളുപ്പം

ഹൃദയത്തിൻറെ ആരോഗ്യത്തിന് ഗുണം ചെയ്യുന്ന അഞ്ച് പാനീയങ്ങൾ ഏതെല്ലാമാണെന്ന് അറിയാം.

  • Aug 07, 2024, 17:12 PM IST
1 /5

തക്കാളിയിൽ വിറ്റാമിൻ സി, കെ1, ഫോളേറ്റ് എന്നിവ അടങ്ങിയിരിക്കുന്നു. ഇത് ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ഹൃദയാഘാത സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

2 /5

പച്ചക്കറി ജ്യൂസുകളിൽ നാരുകൾ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇവയിൽ കലോറി കുറവാണ്. ഇവ രക്തസമ്മർദ്ദം, കൊളസ്ട്രോൾ എന്നിവ കുറച്ച് ഹൃദയാരോഗ്യം മികച്ചതാക്കുന്നു.

3 /5

ക്രാൻബെറികളിൽ ആരോഗ്യകരമായ ധാതുക്കളും ആൻറി ഓക്സിഡൻറുകളും അടങ്ങിയിട്ടുണ്ട്. ഇവ കൊളസ്ട്രോൾ കുറയ്ക്കുകയും ഹൃദയാരോഗ്യം മികച്ചതാക്കുകയും ചെയ്യുന്നു.

4 /5

വിറ്റാമിൻ എ, ബി6, കെ1 എന്നിവ കാരറ്റിൽ അടങ്ങിയിരിക്കുന്നു. ഇവ രക്തസമ്മർദ്ദം കുറയ്ക്കാനും ഹൃദ്രോഗങ്ങളെ തടയാനും സഹായിക്കും.

5 /5

ആൻറി ഓക്സിഡൻറുകളും വിറ്റാമിനുകളും അടങ്ങിയ ബീറ്റ്റൂട്ട് ജ്യൂസ് ഹൃദയത്തിൻറെ ആരോഗ്യത്തിന് ഗുണം ചെയ്യും. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.  ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)

You May Like

Sponsored by Taboola