Belly Fat Loss: വയറിലെ കൊഴുപ്പ് കുറയ്ക്കാം... ഈ വിത്തുകൾ ഫലപ്രദം

വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന വിത്തുകളും ഇവ ഉപയോഗിക്കേണ്ടതെങ്ങനെയെന്നും അറിയാം.

  • Sep 01, 2024, 19:48 PM IST
1 /6

എള്ള്, മത്തങ്ങ വിത്തുകൾ, ചിയ സീഡ്സ്, ഫ്ലാക്സ് സീഡ്സ് തുടങ്ങിയവ ആരോഗ്യത്തിന് നിരവധി ഗുണങ്ങൾ നൽകും. ഇവ ശരീരത്തിലെ കൊഴുപ്പ് കുറച്ച് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.

2 /6

നാരുകൾ, കാൽസ്യം, ആരോഗ്യകരമായ കൊഴുപ്പുകൾ, പ്രോട്ടീൻ എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് എള്ള്. ഇവ രാത്രി മുഴുവൻ വെള്ളത്തിൽ കുതിർത്ത് വച്ചതിന് ശേഷം കഴിക്കുന്നത് ഗുണം ചെയ്യും.

3 /6

മത്തങ്ങ വിത്തുകളിൽ മഗ്നീഷ്യം, ആൻ്റിഓക്‌സിഡൻ്റ് എന്നിവ അടങ്ങിയിട്ടുണ്ട് എന്നിവ അടങ്ങിയിട്ടുണ്ട്. കുതിർത്ത മത്തങ്ങ വിത്തുകൾ കഴിക്കുന്നത് ദഹനത്തിനും കൊഴുപ്പ് കുറയ്ക്കാനും മികച്ചതാണ്.

4 /6

പോപ്പി സീഡ്സ് അഥവാ കസ്കസ് പാൻ്റോതെനിക്, ഫോളേറ്റ്, തയാമിൻ ആസിഡുകളുടെ സമ്പന്നമായ ഉറവിടമാണ്. വൈറ്റമിൻ സിയും ഇവയിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇവ വെള്ളത്തിൽ കുതിർത്ത് കഴിക്കാവുന്നതാണ്.

5 /6

ഫ്ലാക്സ് സീഡ്സിൽ നാരുകളും ആരോഗ്യകരമായ കൊഴുപ്പുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്. വെള്ളത്തിൽ കുതിർത്ത് കഴിച്ചാൽ ശരീരത്തിന് ഈ പോഷകങ്ങളെല്ലാം ആഗിരണം ചെയ്യുന്നത് എളുപ്പമാക്കുന്നു.

6 /6

നിരവധി പോഷക  ഗുണങ്ങളുള്ള ചിയ വിത്തുകൾ കുതിർത്ത് കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.  ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)

You May Like

Sponsored by Taboola