Premalu 2: പൊട്ടിച്ചിരിപ്പിക്കാൻ 'പ്രേമലു 2' എത്തുന്നു! റിലീസ് വിവരങ്ങൾ ലീക്കായി

ഈ വര്‍ഷം മലയാള സിനിമയിലെ അപ്രതീക്ഷിത ഹിറ്റായായി മാറിയ ചിത്രമായിരുന്നു പ്രേമലു. മോളിവുഡിനെ മാത്രമല്ല, ഇന്ത്യന്‍ സിനിമയെ പോലും അമ്പരപ്പിക്കുന്ന വിജയമാണ് പ്രേമലു സ്വന്തമാക്കിയത്. 

 

Premalu 2 release date: യുവാക്കളെയും കുടുംബ പ്രേക്ഷകരെയും ഒരുപോലെ ആകർഷിക്കാൻ ചിത്രത്തിന് സാധിച്ചു. യുവതാരങ്ങളായ നസ്ലെനും മമിതാ ബൈജുവുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 

1 /6

റൊമാന്റിക് കോമഡി വിഭാഗത്തിലെത്തിയ പ്രേമലു തിയേറ്ററുകളില്‍ വന്‍ നേട്ടം കൊയ്തിരുന്നു. വെറും 9 കോടി രൂപ മുതല്‍ മുടക്കില്‍ എത്തിയ ചിത്രം ആഗോളതലത്തില്‍ 140 കോടിയോളം രൂപയാണ് സ്വന്തമാക്കിയത്.   

2 /6

പ്രേമലുവിന്റെ വന്‍ വിജയത്തിന് പിന്നാലെ ചിത്രത്തിന്റെ രണ്ടാം ഭാഗവും അണിയറ പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ ഇതാ പ്രേമലു 2ന്റെ റിലീസുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങളാണ് പുറത്തുവരുന്നത്.   

3 /6

2025 ജനുവരിയിൽ യുകെയിലെ വിവിധയിടങ്ങളിൽ പ്രേമലു 2ന്റെ ചിത്രീകരണം ആരംഭിക്കുമെന്നാണ് വിവരം. അടുത്ത വർഷം ഓണക്കാലത്ത് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യാനാണ് അണിയറപ്രവർത്തകരുടെ തീരുമാനം. ആദ്യ ചിത്രത്തിന്റെ ഭാ​ഗമായിരുന്ന അതേ അണിയറപ്രവർത്തകരെ ഉൾപ്പെടുത്തി ഭാവന സ്റ്റുഡിയോ ചിത്രം നിർമ്മിക്കും.  

4 /6

സച്ചിന്‍ (നസ്ലെന്‍), റീനു (മമിത), അമല്‍ ഡേവിസ് (സംഗീത് പ്രതാപ്), ആദി (ശ്യാം മോഹന്‍), തോമസ് (മാത്യു), കാര്‍ത്തിക (അഖില ഭാര്‍ഗവന്‍) എന്നീ കഥാപാത്രങ്ങളെ ചുറ്റിപ്പറ്റിയാണ് പ്രേമലുവിലെ സംഭവ വികാസങ്ങള്‍ അരങ്ങേറുന്നത്. ഇവര്‍ തന്നെ പ്രേമലു 2ലും എത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.   

5 /6

പ്രേമലു 2 കൂടുതൽ ന‍ർമ്മവും ഊർജവും നിറഞ്ഞ ചിത്രമായിരിക്കുമെന്ന് സംവിധായകൻ ​ഗിരീഷ് എ.ഡി അടുത്തിടെ പറഞ്ഞിരുന്നു.   

6 /6

പ്രേമലുവിന്റെ രണ്ടാം ഭാ​ഗവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കായി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഈ വർഷം അവസാനത്തോടെ ഏറ്റവും പുതിയ അപ്ഡേറ്റുകൾ പുറത്തുവരുമെന്നാണ് സൂചന. 

You May Like

Sponsored by Taboola