High Cholesterol Diet: അപകടകരമായ കൊളസ്ട്രോൾ നില കുറയ്ക്കാൻ ഈ അഞ്ച് പഴങ്ങൾ കഴിക്കാം

ആരോഗ്യകരമായ കോശനിർമ്മാണ പ്രക്രിയയെ പിന്തുണയ്ക്കുന്ന ഒന്നാണ് കൊളസ്ട്രോൾ. എന്നിരുന്നാലും, കൊളസ്ട്രോളിന്റെ അളവ് അമിതമായി ഉയർന്നാൽ ഇത് വിവിധ ആരോ​ഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കുന്നതിന്, ഭക്ഷണക്രമം വളരെ പ്രധാന പങ്ക് വഹിക്കുന്നു.

  • Nov 12, 2022, 17:01 PM IST

ഉയർന്ന കൊളസ്ട്രോൾ ഉള്ള പലർക്കും ഭക്ഷണത്തിൽ പഴങ്ങൾ ഉൾപ്പെടുത്തണോ വേണ്ടയോ എന്ന് ആശങ്കയുണ്ട്. പഴങ്ങൾ കഴിക്കുന്നത് കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുമെന്നാണ് ആരോ​ഗ്യ വിദ​ഗ്ധർ വ്യക്തമാക്കുന്നത്. കൊളസ്‌ട്രോളിന്റെ അളവ് ഫലപ്രദമായി കുറയ്ക്കുന്ന അഞ്ച് പഴങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.

1 /5

പഴങ്ങളുടെയും പച്ചക്കറികളുടെയും ​ഗുണങ്ങൾ സംയോജിച്ചതാണ് തക്കാളി. വിറ്റാമിൻ എ, ബി, സി, കെ തുടങ്ങിയ വിവിധ പോഷകങ്ങളാൽ സമ്പന്നമാണ് തക്കാളി. രക്തസമ്മർദ്ദവും കൊളസ്‌ട്രോളിന്റെ അളവും നിയന്ത്രിക്കാൻ സഹായിക്കുന്ന മികച്ച ഭക്ഷണമായി തക്കാളി കണക്കാക്കപ്പെടുന്നു.

2 /5

നാരുകളാൽ സമ്പന്നമായ പപ്പായ രക്തസമ്മർദ്ദം നിയന്ത്രിക്കാനും എൽഡിഎൽ അല്ലെങ്കിൽ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നു.

3 /5

കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കാൻ ഡോക്ടർമാർ ഏറ്റവും കൂടുതൽ ശുപാർശ ചെയ്യുന്ന പഴങ്ങളിൽ ഒന്നാണ് അവക്കാഡോ. അവക്കാഡോ കഴിക്കുന്നത് ഹൃദയത്തിന്റെ ആരോ​ഗ്യത്തിന് മികച്ചതാണ്. അവക്കാഡോ കഴിക്കുന്നത് ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നത് വഴി സ്ട്രോക്ക് വരാനുള്ള സാധ്യതയും കുറയ്ക്കുന്നു.

4 /5

മാംസളവും രുചികരവുമായ പഴമാണ് ആപ്പിൾ. ആപ്പിൾ ചർമ്മത്തിനും മുടിക്കും മാത്രമല്ല, ഹൃദയത്തിന്റെ ആരോ​ഗ്യത്തിനും നല്ലതാണ്. ആപ്പിൾ കഴിക്കുന്നത് എൽഡിഎൽ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുകയും വിവിധ തരത്തിലുള്ള ഹൃദ്രോ​ഗങ്ങളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യും.

5 /5

ഓറഞ്ച്, നാരങ്ങ, മുന്തിരി‌ തുടങ്ങിയ എല്ലാ സിട്രസ് പഴങ്ങളിലും വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. സിട്രസ് പഴങ്ങൾ ചർമ്മത്തിനും മുടിക്കും മാത്രമല്ല, ചീത്ത കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നു.

You May Like

Sponsored by Taboola