Double decker buses: ഒരു കാലഘട്ടത്തിൻറെ ഓർമ; മുംബൈയിലെ ഡബിൾ ഡക്കർ ബസുകളുടെ പിന്നിലെ ചരിത്രം

മുംബൈയിലെ ഐക്കണിക് റെഡ് ഡബിൾ ഡക്കർ ബസുകൾ 86 വർഷത്തിന് ശേഷം നിരത്തിൽ നിന്ന് അപ്രത്യക്ഷമാകുകയാണ്. യാത്രക്കാർക്ക് പഴയ കാലഘട്ടത്തിന്റെ പ്രിയപ്പെട്ട ഓർമ്മകൾ സമ്മാനിച്ചാണ് അവ പിൻവാങ്ങുന്നത്.

  • Sep 16, 2023, 16:42 PM IST

1937-ൽ നഗരത്തിന്റെ വർധിച്ചുവരുന്ന ഗതാഗതക്കുരുക്കുകൾ പരിഹരിക്കാൻ അവതരിച്ച ഈ വാഹനങ്ങൾക്ക് സമ്പന്നമായ ചരിത്രമുണ്ട്. മോട്ടോർ ഘടിപ്പിച്ച ലണ്ടനിലെ ഡബിൾ ഡക്കർ ബസുകളുടെ മാതൃകയിൽ മുംബൈയിലെ ഡബിൾ ഡക്കറുകൾ നിരത്തിലിറങ്ങി.

1 /5

1940-ൽ, നഗരത്തിലെ ആദ്യത്തെ ലിമിറ്റഡ് ബസ് സർവീസ് ആരംഭിച്ചതോടെ മുംബൈ അതിന്റെ പൊതുഗതാഗത ചരിത്രത്തിൽ ഒരു സുപ്രധാന ചുവടുവെപ്പ് നടത്തി. ഈ സർവീസ് കൊളാബയ്ക്കും മാഹിമിനുമിടയിലായിരുന്നു. 1960-കളിൽ മുംബൈ നഗരത്തിൽ 26 ബസ് റൂട്ടുകൾ ഉണ്ടായിരുന്നു. ഡബിൾ ഡെക്കർ ബസുകൾ വിനോദസഞ്ചാരികളും നാട്ടുകാരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നായി മാറി.

2 /5

ഡബിൾ ഡെക്കർ ബസുകൾ യാത്രക്കാർക്ക് നഗരത്തിന്റെ അതിമനോഹരമായ കാഴ്ചകൾ പ്രദാനം ചെയ്തു. മുകളിലത്തെ ഡെക്കിൽ കയറുമ്പോൾ തങ്ങളുടെ ചെറുപ്പകാലത്തെ സ്‌നേഹത്തോടെ ഓർക്കുന്ന പഴയ നഗരവാസികൾ ഇപ്പോഴും ഡബിൾ ഡെക്കർ ബസുകൾ ഇഷ്ടപ്പെടുന്നു.

3 /5

1970-കൾ വരെ ഓട്ടോറിക്ഷകൾ നഗരപ്രാന്തങ്ങളിൽ എത്തിയിരുന്നില്ല, അതിനാൽ ഡബിൾ ഡെക്കർ ബസുകൾ പല യാത്രക്കാർക്കും ഉപകാരപ്രദമായി. പ്രാന്തപ്രദേശങ്ങളിലെ ഏറ്റവും തിരക്കേറിയ റൂട്ടുകളിലൊന്ന് രാവിലെയും വൈകുന്നേരവും തിരക്കുള്ള സമയങ്ങളിൽ സാന്താക്രൂസ് സ്റ്റേഷൻ മുതൽ ജുഹു ചർച്ച് വരെ നടത്തിയിരുന്ന സർവീസാണ്.

4 /5

1960 കളിൽ മുംബൈയിലെ ഡബിൾ ഡെക്കർ ബസുകളുടെ എണ്ണം 900 ആയി ഉയർന്നു, എന്നാൽ പിന്നീട് 48 ആയി ചുരുങ്ങി. 2023-ഓടെ എല്ലാ ബസുകളും ഘട്ടംഘട്ടമായി ഒഴിവാക്കപ്പെടും. സ്പെയർ പാർട്സുകളുടെ ദൗർലഭ്യമാണ് ഇവ ഒഴിവാക്കുന്നതിൽ ഒരു പ്രധാന കാരണം. അറ്റകുറ്റപ്പണികൾ ഒരു വെല്ലുവിളിയും സ്പെയർപാർട്സ് വാങ്ങുന്നത് ചെലവേറിയതുമാക്കി മാറ്റി. മാത്രവുമല്ല, ഉയർന്ന ഇന്ധന ഉപഭോഗവും ഒരു പ്രധാന കാരണമാണ്.

5 /5

1955 മുതൽ അശോക് ലെയ്‌ലാൻഡ് എന്ന ഇന്ത്യൻ സ്ഥാപനം ഡബിൾ ഡെക്കർ ബസുകൾ നിർമിക്കാൻ തുടങ്ങിയിരുന്നു. അതിനുമുമ്പ്, ഡെയ്ംല‍ർ, എഇസി (അസോസിയേറ്റഡ് എക്യുപ്‌മെന്റ് കമ്പനി), ലെയ്‌ലാൻഡ് മോട്ടോഴ്‌സ് തുടങ്ങിയ വിദേശ കമ്പനികൾ ഈ ഐക്കണിക് വാഹനങ്ങൾ വിതരണം ചെയ്തിരുന്നു, ഇവയെല്ലാം ബ്രിട്ടീഷ് ഭരണകാലത്ത് അവതരിപ്പിച്ചതാണ്. ഡബിൾ ഡെക്കർ ബസുകൾ പ്രവർത്തിപ്പിക്കുന്നതിന് മുകളിലെ ഡെക്കിന് ഒരു അധിക കണ്ടക്ടർ ഉൾപ്പെടെയുള്ള അധിക ജീവനക്കാരെ ആവശ്യമാണെന്ന് ബ്രിഹൻമുംബൈ ഇലക്ട്രിക് സപ്ലൈ ആൻഡ് ട്രാൻസ്പോർട്ട് ചൂണ്ടിക്കാട്ടി.

You May Like

Sponsored by Taboola