Hair Care: വരണ്ട മുടി കൊണ്ട് വലഞ്ഞോ? മുടിയെ തിളക്കവും മിനുസവും ഉള്ളതാക്കാം ഇങ്ങനെ

മുടിക്ക് ജലാംശം നൽകാനും ഈർപ്പം നിലനിർത്താനും പ്രകൃതിദത്ത ചേരുവകൾ ഉപയോഗിക്കാം.

  • May 10, 2023, 20:35 PM IST
1 /5

വെളിച്ചെണ്ണയിൽ ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ മുടിയുടെ വേരുകളിലേക്ക് ഇറങ്ങുകയും ആഴത്തിലുള്ള ജലാംശം നൽകുകയും ചെയ്യും.

2 /5

കറ്റാർ വാഴ ജലാംശം നിറഞ്ഞതാണ്. ഇതിന്റെ ജെൽ നിങ്ങളുടെ തലയോട്ടിയെ ഈർപ്പമുള്ളതാക്കാനും തണുപ്പുള്ളതാക്കാനും സഹായിക്കും. കറ്റാർ വാഴ ജെൽ തലയിൽ പുരട്ടി 30-45 മിനിറ്റ് നേരം വച്ച ശേഷം കഴുകിക്കളയാം.

3 /5

ജലാംശം പ്രദാനം ചെയ്യുന്നതോടൊപ്പം മുടിയെ ശക്തിപ്പെടുത്താനും തൈര് സഹായിക്കും. ഒരു കപ്പ് തൈര് എടുക്കുക, 30 മിനിറ്റ് മുടിയിൽ പുരട്ടി വച്ചശേഷം കഴുകിക്കളയാം.

4 /5

നിങ്ങളുടെ മുടിയുടെ വേരിലേക്ക് ഇറങ്ങാനും ആഴത്തിലുള്ള ജലാംശം നൽകാനും കഴിയുന്ന മറ്റൊരു എണ്ണയാണ് ഒലിവ് ഓയിൽ. ഒലിവ് ഓയിൽ 30-45 മിനിറ്റ് നേരത്തേക്ക് തലയിൽ തേച്ചുപിടിപ്പിച്ചതിന് ശേഷം കഴുകിക്കളയാം.

5 /5

നിങ്ങളുടെ മുടിക്ക് നല്ല മണം നൽകുന്നതിന് ഒപ്പം തന്നെ ഈർപ്പവും ലഭിക്കാനുള്ള മികച്ച മാർഗമാണ് റോസ് വാട്ടർ. റോസ് വാട്ടറും വെള്ളവും തുല്യമായി യോജിപ്പിച്ച് മുടിയിൽ പുരട്ടുക.

You May Like

Sponsored by Taboola