Spiritual guidance for students: പരീക്ഷാ കാലമല്ലേ...ഈ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തിയാല്‍ ഫലം ഉറപ്പ്, വഴിപാടുകള്‍ ഇവയാണ്

മാര്‍ച്ച് മാസം എന്ന് കേള്‍ക്കുമ്പോള്‍ തന്നെ വിദ്യാര്‍ത്ഥികളുടെ മനസിലേയ്ക്ക് ആദ്യം എത്തുന്നത് പരീക്ഷയായിരിക്കും. ഇവരുടെ രക്ഷിതാക്കള്‍ക്കും ഈ സമയം കുറച്ച് ടെന്‍ഷന്‍ അനുഭവപ്പെടും. 

 

Spiritual guidance for students: പരീക്ഷകളെ നേരിടാനൊരുങ്ങുന്ന കുട്ടികള്‍ മികച്ച പ്രകടനം കാഴ്ച വെയ്ക്കാനും സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാനുമെല്ലാം പലരും ക്ഷേത്രങ്ങളില്‍ പോകാറുണ്ട്. എന്നാല്‍ ഏത് ക്ഷേത്രത്തില്‍ പോകണമെന്നും എന്തൊക്കെ വഴിപാടുകള്‍ കഴിക്കണമെന്നും പലര്‍ക്കും സംശയം തോന്നാറുണ്ട്. 

1 /6

പഠന സംബന്ധമായ കാര്യങ്ങളുമായി ബന്ധപ്പെട്ട് പലരും സരസ്വതി ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്താറുണ്ട്. സരസ്വതി ക്ഷേത്രങ്ങള്‍ക്ക് പുറമെ ഭദ്രകാളി ക്ഷേത്രങ്ങളിലും മറ്റ് ഭഗവതി ക്ഷേത്രങ്ങളിലും ദര്‍ശനം നടത്തുന്നതും ഉത്തമമാണ്.   

2 /6

വിദ്യാദേവതയായ മൂകാംബികയെ തൊഴുത് പ്രാര്‍ത്ഥിച്ചാല്‍ അതിന്റെ ഐശ്വര്യവും ഫലവും ജീവിതകാലം മുഴുവന്‍ നിലനില്‍ക്കുമെന്നാണ് വിശ്വാസം.  

3 /6

പരീക്ഷാ സമയം അടുക്കുമ്പോള്‍ കുട്ടികളുമായി കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ പലരും പോകാറുണ്ട്. ഉഡുപ്പി ജില്ലയില്‍ സ്ഥിതി ചെയ്യുന്ന മൂകാംബിക ക്ഷേത്രത്തിലേയ്ക്ക് ദക്ഷിണേന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഭക്തര്‍ എത്താറുണ്ട്. ആദ്യാക്ഷരം കുറിക്കാനും അരങ്ങേറ്റത്തിനുമെല്ലാം കുട്ടികളും മുതിര്‍ന്നവരും ഇവിടേയ്ക്ക് വരുന്നു.    

4 /6

കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം വരെ പോകാന്‍ സാധിക്കാത്തവര്‍ക്ക് അടുത്തുള്ള മൂകാംബിക ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്താം. അത്തരത്തില്‍ എറണാകുളം, കണ്ണൂര്‍ ജില്ലകളില്‍ മൂകാംബിക ക്ഷേത്രങ്ങളുണ്ട്. നെടുമ്പാശ്ശേരിയിലെ ആവണംകോട് സരസ്വതി ക്ഷേത്രം പ്രശസ്തമാണ്.   

5 /6

ദക്ഷിണ മൂകാംബിക എന്നറിയപ്പെടുന്ന കോട്ടയത്തെ പനച്ചിക്കാട് സരസ്വതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നതും ഉത്തമമാണ്. ആയിരം വര്‍ഷത്തിന് മേല്‍ പഴക്കമുള്ള സരസ്വതി ക്ഷേത്രമാണിത്. ആദ്യാക്ഷരം കുറിക്കാന്‍ നിരവധി കുട്ടികളാണ് എല്ലാ വര്‍ഷവും ഇവിടെ എത്താറുള്ളത്. തൃമധുരമാണ് പ്രധാന വഴിപാട്.   

6 /6

കണ്ണൂര്‍ ജില്ലയിലെ പള്ളിക്കുന്ന് സരസ്വതി ക്ഷേത്രം പ്രശസ്തമാണ്. കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം കഴിഞ്ഞാല്‍ രണ്ടാമത്തേത് എന്നാണ് ഈ ക്ഷേത്രം അറിയപ്പെടുന്നത്. ഏതാണ്ട് 1500 വര്‍ഷത്തിലധികം പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന മൂകാംബിക ക്ഷേത്രത്തില്‍ പരശുരമനാണ് പ്രതിഷ്ഠ നടത്തിയതെന്നാണ് ഐതീഹ്യം. നിറമാലയാണ് പ്രധാന വഴിപാട്. 

You May Like

Sponsored by Taboola