ഇന്ത്യയിലെ സെലിബ്രിറ്റികളില്‍ സിനിമാ താരങ്ങള്‍ക്കൊപ്പമോ അതിന് മുകളിലോ സ്വീകാര്യതയുള്ളവരാണ് ക്രിക്കറ്റ് താരങ്ങള്‍. ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ എപ്പോഴും ചെറുപ്പക്കാര്‍ക്ക് മാതൃകയായി നിലകൊള്ളുന്നവരാണ്.
Indian cricketers who married women from different religion: ജാതി മത ചിന്തകള്‍ ശക്തമായി നിലകൊള്ളുന്ന സാഹചര്യത്തിലും പ്രിയതമയുടെ മതം നോക്കാതെ അവരെ ജീവിതത്തിലേയ്ക്ക് കൈപിടിച്ച് ചേര്‍ത്ത് നിര്‍ത്തിയ താരങ്ങളുണ്ട്. ഇന്ത്യന്‍ ടീമിലെ എക്കാലത്തെയും മികച്ച താരങ്ങളാണ് ഈ ലിസ്റ്റിലുള്ളത്. അവര്‍ ആരൊക്കെയാണെന്ന് നോക്കാം.
സഹീര്‍ ഖാന്‍ - 2017 ഏപ്രിലിലാണ് സാഗരികയെ മുന്‍ ഇന്ത്യന്‍ പേസര്‍ സഹീര്‍ ഖാന്‍ വിവാഹം കഴിച്ചത്. 'ഛക് ദേ ഇന്ത്യ' എന്ന ചിത്രത്തിലെ താരമായിരുന്ന സാഗരികയും സഹീറും പ്രണയത്തിലായിരുന്നു. (ചിത്രം : ഇന്‍സ്റ്റാഗ്രാം)
യുവരാജ് സിംഗ് - മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ യുവരാജ് സിംഗ് 2016-ലാണ് കാമുകി ഹേസല്‍ കീച്ചിനെ വിവാഹം കഴിച്ചത്. ക്രിസ്ത്യന്‍ മതവിശ്വാസിയായിരുന്ന ഹേസല്‍ യുവരാജുമായുള്ള വിവാഹത്തിന് ശേഷം സ്വന്തം തീരുമാനപ്രകാരം സിഖ് മതം സ്വീകരിച്ചു. (ചിത്രം : ഇന്‍സ്റ്റാഗ്രാം)
അജിത് അഗാര്‍ക്കര്‍ - മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം അജിത് അഗാര്‍ക്കര്‍ 2002-ലാണ് കാമുകി ഫാത്തിമ ഘാഡിയാലിയെ വിവാഹം കഴിച്ചത്. നീണ്ട കാലത്തെ പ്രയത്‌നത്തിനൊടുവിലാണ് ഇരുവരും കുടുംബങ്ങളെ വിവാഹത്തിന് സമ്മതിപ്പിച്ചത്. (ചിത്രം : ഇന്‍സ്റ്റാഗ്രാം)
ദിനേശ് കാര്‍ത്തിക് - സ്‌ക്വാഷ് താരം ദീപിക പള്ളിക്കലാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ദിനേശ് കാര്‍ത്തിക്കിന്റെ ഭാര്യ. ദിനേശ് കാര്‍ത്തിക് ഹിന്ദുവാണെങ്കിലും ദീപിക ക്രിസ്ത്യാനിയാണ്. അതിനാല്‍ ഇരുവരും അവരവരുടേതായ ആചാരപ്രകാരമാണ് വിവാഹം നടത്തിയത്. (ചിത്രം : ഇന്‍സ്റ്റാഗ്രാം)
മുഹമ്മദ് അസറുദ്ദീന്‍ - ആദ്യ ഭാര്യ നൗറീനുമായി വിവാഹമോചനം നേടിയ ശേഷം 1996ല്‍ സംഗീത ബിജ്ലാനിയെ അസറുദ്ദീന്‍ വിവാഹം കഴിച്ചു. എന്നാല്‍, 2010-ല്‍ ഇരുവരും വേര്‍പിരിഞ്ഞു. (ചിത്രം : ഇന്‍സ്റ്റാഗ്രാം)
മുഹമ്മദ് കൈഫ് - മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫ് പൂജ യാദവിനെയാണ് വിവാഹം കഴിച്ചത്. വ്യത്യസ്ത മതവിഭാഗങ്ങളിലുള്ളവരായിട്ടും ഇവരുടെ വിവാഹം അന്ന് അധികം ചര്‍ച്ച ചെയ്യപ്പെട്ടില്ല. 2007-ലാണ് പത്രപ്രവര്‍ത്തകയായിരുന്ന പൂജ യാദവ് മുഹമ്മദ് കൈഫിനെ കണ്ടുമുട്ടുന്നത്. നാല് വര്‍ഷത്തെ ഡേറ്റിംഗിന് ശേഷം അവര്‍ 2011-ല്‍ വിവാഹിതരായി. (ചിത്രം : ഇന്‍സ്റ്റാഗ്രാം)