Friday Unpleasant Work: ഹൈന്ദവ വിശ്വാസത്തില്‍ ദേവീ ദേവന്മാരുടെ പൂജകളും അര്‍ച്ചനകളും ചില പ്രത്യേക ദിവസങ്ങളില്‍ ചെയ്യുന്നത് വ്യക്തികളുടെ ജീവിതത്തില്‍ ഐശ്വര്യം കൊണ്ടുവരും. അതനുസരിച്ച്, വെള്ളിയാഴ്ച ദിവസം സമ്പത്തിന്‍റെ ദേവിയായ ലക്ഷ്മി ദേവിയെയാണ് ആരാധിക്കുന്നത്.
വെള്ളിയാഴ്ച ദിവസം, ലക്ഷ്മി ദേവിയെ നിയമപ്രകാരം ആരാധിക്കുന്നതുവഴി നിങ്ങളുടെ ജീവിതത്തില്‍ സമ്പത്തും ഐശ്വര്യവും വന്നുചേരും. ലക്ഷ്മിദേവി പ്രസാദിച്ചാല്‍ ഒരു വ്യക്തിയുടെ ജീവിതത്തില്‍ പണത്തിന് യാതൊരു കുറവും ഉണ്ടാകില്ല എന്നാണ് വിശ്വാസം. ദാരിദ്രവും ദുരിതവും ഈ വ്യക്തിയുടെ ജീവിതത്തില്‍ ഒരിയ്ക്കലും ഉണ്ടാകില്ല.
വെള്ളിയാഴ്ച്ച സംഭവിക്കുന്ന ചെറിയ പിഴവുകള്‍ നമ്മുടെ ജീവിതത്തില്‍ ഏറെ ക്ലേശങ്ങള്‍ സൃഷ്ടിക്കാം. അതിനാല്‍, വെള്ളിയാഴ്ച അറിയാതെ പോലും ചില കാര്യങ്ങള്‍ ചെയ്യരുത് എന്നാണ് പറയപ്പെടുന്നത്. വെള്ളിയാഴ്ച അറിയാതെപോലും ചെയ്യാന്‍ പാടില്ലാത്ത, അതായത് വെള്ളിയാഴ്ച തീര്‍ച്ചയായും ഒഴിവാക്കേണ്ട കാര്യങ്ങള്‍ ഏതെല്ലാമാണ് എന്ന് നോക്കാം.....
വീട് മലിനമായി സൂക്ഷിക്കുന്നത് സനാതന ധർമ്മത്തിൽ ശുചിത്വത്തിന് വളരെയധികം ഊന്നൽ നൽകിയിട്ടുണ്ട്. വെള്ളിയാഴ്ചകളിൽ അത് വളരെ അത്യാവശ്യമായ ഒന്നായി മാറുന്നു. കാരണം, എല്ലാ വെള്ളിയാഴ്ചകളിലും ലക്ഷ്മി ദേവി ഭവനങ്ങളില്‍ എത്തുന്നതായി പറയപ്പെടുന്നു. എന്നാല്‍, ശുചിത്വ മില്ലാത്ത വീടുകള്‍ ലക്ഷ്മി ദേവി അവഗണിക്കുന്നു, അതായത് അത്തരം വീടുകളില്‍ ലക്ഷ്മി ദേവി വസിക്കാറില്ല, തൽഫലമായി, കുടുംബം സാമ്പത്തിക പ്രതിസന്ധി നേരിടുന്നു.
മോശം വാക്കുകള്‍ ഉപയോഗിക്കുന്നത് ലക്ഷ്മി ദേവി അസഭ്യമായ വാക്കുകൾ ഉപയോഗിക്കുന്നത് ഒരിക്കലും ഇഷ്ടപ്പെടുന്നില്ല. പ്രത്യേകിച്ച് വെള്ളിയാഴ്ചകളില്‍ ഒരിയ്ക്കലും പാടില്ല. വെള്ളിയാഴ്ച വഴക്കുണ്ടാക്കുകയോ മോശമായ വാക്കുകൾ ഉപയോഗിക്കുകയോ ചെയ്താൽ അത് ലക്ഷ്മീദേവിയുടെ കോപത്തിന് വഴി തെളിക്കും.
കടം വാങ്ങുന്നതും കൊടുക്കുന്നതും ഒഴിവാക്കുക സമ്പത്തിന്‍റെ ദേവതയായ ലക്ഷ്മി ദേവി വെള്ളിയാഴ്ച വീട്ടിൽ പ്രവേശിക്കുന്നു എന്നാണ് വിശ്വാസം. അതിനാല്‍, ആ ദിവസം അബദ്ധത്തിൽ പോലും ആര്‍ക്കും പണം കടം കൊടുക്കുകയോ കടം വാങ്ങാനോ പാടില്ല. വെള്ളിയാഴ്ച ഒരാളിൽ നിന്ന് പണം വാങ്ങുമ്പോൾ, കടത്തിന്‍റെ ഭാരം വർദ്ധിക്കുകയും കടം കൊടുക്കുമ്പോൾ ആ പണം മുങ്ങുകയും ചെയ്യുമെന്ന് പറയപ്പെടുന്നു. അതുകൊണ്ടാണ് വെള്ളിയാഴ്ച ദിവസങ്ങളില്‍ ഇത്തരത്തിലുള്ള പണമിടപാട് ഒഴിവാക്കണം എന്ന് പറയുന്നത്.
ആർക്കും പഞ്ചസാര കടം കൊടുക്കരുത് ജ്യോതിഷ പ്രകാരം വെള്ളിയാഴ്ച പഞ്ചസാര കടം കൊടുക്കരുത്. ഇങ്ങനെ ചെയ്താൽ ജാതകത്തിൽ ശുക്രൻ ബലഹീനനാകുമെന്നാണ് വിശ്വാസം. അതുമൂലം ജീവിതത്തിലെ സന്തോഷവും സമൃദ്ധിയും സാവധാനം ഇല്ലാതാകുന്നു. ഇത് കുടുംബത്തെ ദാരിദ്ര്യത്തിന്‍റെ ചുഴിയിലേക്ക് വലിച്ചെറിയുന്നതിന് തുല്യമാണ്.
മദ്യം, മാംസം എന്നിവയുടെ ഉപയോഗം മദ്യം, മാംസം എന്നിവ വെള്ളിയാഴ്ച കഴിക്കാൻ പാടില്ല, മാംസാഹാരം അല്ലെങ്കിൽ ഏതെങ്കിലും തരത്തിലുള്ള ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നവരില്‍ ലക്ഷ്മി ദേവിയുടെ കോപം ഉണ്ടാകും എന്ന് പറയപ്പെടുന്നു. ഇത്തരക്കാർ എത്രയും വേഗം ഈ ശീലം മാറ്റിയാൽ അത് അവർക്ക് നല്ലതാണ്. പ്രത്യേകിച്ച് വെള്ളിയാഴ്ച, തീർച്ചയായും ഈ കാര്യങ്ങളെല്ലാം ഉപേക്ഷിക്കുക. ഇത് ചെയ്തില്ലെങ്കിൽ, വീട്ടിൽ ഭിന്നത ഉടലെടുക്കും. (നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)