LPG Tatkal Seva:LPG സിലിണ്ടർ ബുക്ക് ചെയ്ത ശേഷം കാത്തിരിക്കുന്നത് ഇനി പഴയ കാര്യമായി മാറും. ഒരുപക്ഷേ നിങ്ങൾക്ക് LPG സിലിണ്ടർ ഉടൻ ആവശ്യമുണ്ടെങ്കിൽ ഉടനടി ലഭിക്കുന്നതാണ്. സർക്കാർ എണ്ണക്കമ്പനിയായ ഇന്ത്യൻ ഓയിൽ (IOC) ഉടൻതന്നെ LPG സേവനം ആരംഭിക്കാൻ പദ്ധതിയിട്ടിരിക്കുകയാണ്. ഐഒസിയുടെ ഈ സേവനത്തിലൂടെ ഉപഭോക്താവ് LPG സിലിണ്ടർ ബുക്ക് ചെയ്യുന്ന അതേ ദിവസം തന്നെ സിലിണ്ടർ വിതരണം ചെയ്യും.
Business Standard ൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് അനുസരിച്ച് എല്ലാ സംസ്ഥാന / കേന്ദ്ര പ്രദേശങ്ങളിൽ എൽപിജി സേവനം ഉടനടി അവതരിപ്പിക്കുന്ന ഒരു നഗരമോ ജില്ലയോ തിരഞ്ഞെടുക്കണമെന്നും അവിടെ ഈ തത്കാൽ സേവനം ആരംഭിക്കണം എന്നുമാണ് IOC പറയുന്നത്. ഈ സ്കീം പ്രകാരം ബുക്കിംഗ് കഴിഞ്ഞ് 30 മുതൽ 45 മിനിറ്റിനുള്ളിൽ ഞങ്ങളുടെ ഉപഭോക്താവിന് എൽപിജി സിലിണ്ടർ ലഭിക്കും. ഈ രീതിയിലാണ് ഇപ്പോൾ പദ്ധതി നടത്തുന്നതെന്നാണ് IOC പറയുന്നത്. പദ്ധതി അവസാന ഘട്ടത്തിലാണെന്നും IOC വ്യക്തമാക്കുന്നുണ്ട്. ഈ ഐഒസി ശ്രമം കേന്ദ്രസർക്കാരിന്റെ 'ease of living' എന്ന ലക്ഷ്യത്തിന്റെ ഭാഗമാണ്.
IOC യുടെ അഭിപ്രായത്തിൽ ഈ സേവനം തങ്ങളുടെ എതിരാളികളായ മറ്റ് കമ്പനികളിൽ നിന്നും വ്യത്യസ്തമായി നിലനിൽക്കാൻ സഹായകമാകുമെന്നും ഐഒസിയുടെ ഉപഭോക്തൃ കേന്ദ്രീകൃത സമീപനം വർദ്ധിപ്പിക്കുമെന്നുമാണ്. IOC യുടെ അധികാരികളുടെ അഭിപ്രായത്തിൽ എത്രയുന്നമ പെട്ടെന്ന് ഈ സർവീശ തുടങ്ങാനുള്ള ശ്രമത്തിലാണ് എന്നാണ്. ഏതാണ്ട് ഫെബ്രുവരി 1 മുതൽ ഈ സേവനം ആരംഭിക്കാനുള്ള ശ്രമത്തിലാണ് ഐഒസി അധികൃതർ. ഇന്ത്യൻ ഓയിൽ 'ഇൻഡെയ്ൻ' എന്ന ബ്രാൻഡ് നാമത്തിലുള്ള സിലിണ്ടറുകളാണ് ഉപഭോക്താക്കൾക്ക് നൽകുന്നത്. 28 കോടി എൽപിജി വരിക്കാരുള്ള നമ്മുടെ രാജ്യത്ത് 14 കോടിയും IOC യുടെ വരിക്കാരാണ്.
ഐഒസി ഉദ്യോഗസ്ഥൻ പറയുന്നതനുസരിച്ച് ഈ Tatkal LPG സേവനം അല്ലെങ്കിൽ 'single day delivery service' ഉപയോഗിക്കുന്ന ഏതൊരു ഉപഭോക്താവും ഇതിന് ഒരു ചെറിയ ചാർജ്ജ് നൽകേണ്ടിവരും. ഈ ചാർജ് എത്രയായിരിക്കും എന്ന കാര്യത്തിൽ ഇപ്പോൾ ചർച്ച നടക്കുകയാണ്. ഈ ഉടനടി സേവനത്തിനായി ഡീലർമാരുടെ നിലവിലുള്ള ഡെലിവറി നെറ്റ്‌വർക്ക് തന്നെ സേവനത്തിനായി ഉപയോഗിക്കും.
SBC അഥവാ single cylinder ഉപഭോക്താക്കൾ അതായത് ഒരു എൽപിജി സിലിണ്ടർ മാത്രമുള്ളവർക്ക് ആ ഒറ്റ സിലിണ്ടർ പെട്ടെന്ന് തീരുമ്പോൾ വളരെ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. ഒരേസമയം രണ്ട് സിലിണ്ടറുകളുള്ളവരെ DBC അഥവാ Double Bottle Consumers എന്നാണ് പറയുന്നത്. ഇവർക്ക് ഒരു സിലിണ്ടർ കഴിഞ്ഞാൽ മറ്റൊന്ന് ഉപയോഗിക്കാനുള്ള ഓപ്ഷൻ ഇവർക്ക് ഉണ്ട്. Pradhan Mantri Ujjwala Yojana (PMUY)സംബന്ധിച്ച CAG റിപ്പോർട്ട് അനുസരിച്ച് സിലിണ്ടറുകൾ വിതരണം ചെയ്യുന്നതിലെ കാലതാമസം എൽപിജി സ്വീകരിക്കുന്ന പ്രധാന വെല്ലുവിളിയാണ്.
ഒരു എൽപിജി ഡീലറുടെ അഭിപ്രായത്തിൽ ഐഒസിയുടെ ഈ പദ്ധതി തീർത്തും പുതിയതല്ലയെന്നാണ്. 2010 ജൂലൈയിൽ അന്നത്തെ Oil Minister Murali Deora ഒരുപദ്ധതി ആരംഭിച്ചിരുന്നു. അതിന്റെ പേരാണ് 'Preferred Time LPG Delivery Scheme'. ഈ പദ്ധതി പ്രകാരം ഉപഭോക്താവിന് രാവിലെ 7 മുതൽ രാത്രി 9 വരെ സിലിണ്ടർ ആവശ്യപ്പെടാം. എന്നാൽ ഈ പദ്ധതി ഒരിക്കലും നടപ്പിലാക്കാൻ കഴിഞ്ഞില്ല.