സകല ആപത്തുകളും ഒഴിയും, ആഭിചാരവും ഏൽക്കില്ല; പ്രശസ്തമാണ് ഈ ക്ഷേത്രത്തിലെ പ്രധാന വഴിപാട്

ആയിരത്തിലധികം വര്‍ഷങ്ങളുടെ പഴക്കമുള്ള അപൂര്‍വ്വ ക്ഷേത്രങ്ങളിലൊന്നാണ് എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറ ഇരുമ്പനം വെട്ടിക്കാവ് ഭഗവതി ക്ഷേത്രം. കേരളത്തിലെ ചുരുക്കം ഭദ്രകാളി ക്ഷേത്രങ്ങളിലൊന്നാണ് വെട്ടിക്കാവ്. 

 

Vettikkavu Temple: സകല ആപത്തുകളും ഒഴിയാനും ആഗ്രഹങ്ങള്‍ സഫലമാക്കാനും വെട്ടിക്കാവിലമ്മയെ പ്രീതിപ്പെടുത്തിയാല്‍ മതിയെന്നാണ് വിശ്വാസം. മഹിഷാസുര മര്‍ദ്ദിനീ ഭാവത്തിലാണ് ഇവിടുത്തെ പ്രതിഷ്ഠ. 

1 /6

വെട്ടിക്കാവിലെ ഗുരുതി വളരെ പ്രശസ്തമായ വഴിപാടാണ്. ദുരിതങ്ങളില്‍ നിന്ന് കയറാനും രോഗമുക്തിയ്ക്കും കാര്യസിദ്ധിക്കുമെല്ലാം നടത്തുന്ന പ്രധാന വഴിപാടാണിത്.   

2 /6

ഗുരുതിയുടെ മാഹാത്മ്യം അറിഞ്ഞ് ദൂരദേശങ്ങളില്‍ നിന്ന് പോലും നിരവധിയാളുകളാണ് ഇവിടേയ്ക്ക് എത്തുന്നത്.   

3 /6

ശത്രുബാധ ഇല്ലാതാക്കുകയും കുടുംബത്തിന്റെ ഐശ്വര്യം വര്‍ധിപ്പിക്കുകയുമാണ് ഗുരുതി വഴിപാടിന്റെ ഫലമായി പറയുന്നത്.   

4 /6

ആഭിചാരപ്രയോഗങ്ങള്‍ കാരണമുള്ള ആപത്തുകള്‍ ഒഴിയാനും മാനസിക പിരിമുറുക്കങ്ങള്‍ മാറുന്നതിനും അതിവിശേഷമാണ് വെട്ടിക്കാവിലെ ഗുരുതി വഴിപാട്.   

5 /6

അമ്പാട്ട് മനയുടെ കുടുംബക്ഷേത്രമാണ് വെട്ടിക്കാവ്. ധാരാളം വിശേഷാൽ പൂജകളും വഴിപാടുകളും ഈ ക്ഷേത്രത്തില്‍ ഉണ്ട്. നിത്യ പൂജയ്ക്ക് പുറമേയുള്ള മറ്റ് പൂജകളും ക്ഷേത്രത്തിലുണ്ട്.   

6 /6

ഗുരുതി കൂടാതെ ഉദയാസ്തമന പൂജ, ത്രികാലപൂജ എന്നിവയാണ് വെട്ടിക്കാവ് ക്ഷേത്രത്തിലെ പ്രധാന വഴിപാടുകള്‍.

You May Like

Sponsored by Taboola