Kangana Ranaut: 67ാമത് ദേശീയ ചലച്ചിത്ര പുരസ്കാര വേദിയിൽ തിളങ്ങി കങ്കണ റണൗട്ട്

അവാർഡ് ദാന ചടങ്ങിന് ശേഷം മാതാപിതാക്കൾക്ക് ഒപ്പമുള്ള ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്. 


67ാമത് ദേശീയ ചലച്ചിത്ര പുരസ്കാര (67th National Film Awards) വേദിയിൽ തിളങ്ങി കങ്കണ റണൗട്ട് (Kangana Ranaut). കാഞ്ചീവരം സാരിയുടുത്താണ് താരം ചടങ്ങിന് എത്തിയത്. ഇത്തവണത്തെ മികച്ച നടിക്കുള്ള പുരസ്കാരമാണ് കങ്കണയ്ക്ക് ലഭിച്ചത്. മണികര്‍ണ്ണിക-ദി ക്വീന്‍ ഓഫ് ഝാന്‍സി, പങ്ക എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് കങ്കണയ്ക്ക് പുരസ്കാരം. അവാർഡ് ദാന ചടങ്ങിന് ശേഷം മാതാപിതാക്കൾക്ക് ഒപ്പമുള്ള ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്. നാലാമത് ദേശീയ അവാർഡാണ് കങ്കണയ്ക്ക് ലഭിച്ചിരിക്കുന്നത്. 

1 /5

2 /5

3 /5

4 /5

5 /5

You May Like

Sponsored by Taboola