Jeevan Stephan: അവരന്നും ഇന്നും! പ്രിയപ്പെട്ടവൻ പീയൂഷ് ചിത്രങ്ങളുമായി ജീവൻ സ്റ്റീഫൻ

മലയാളികൾക്ക് പ്രിയങ്കരരായി മാറിയ കരിക്കിന്റെ ഏറ്റവും പുതിയ സീരീസ് ആണ് പ്രിയപ്പെട്ടവൻ പീയൂഷ്. ജീവൻ സ്റ്റീഫനും കിരൺ വിയ്യത്തും അന്നു ആന്റമിയുമാണ് പ്രധാന കഥാപാത്രങ്ങൾ. സീരീസിൽ നിന്നുള്ള ചില ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ജീവൻ.

1 /7

മാലാ പാർവതിയും സീരീസിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. 

2 /7

നവാഗതനായ ​ഗൗതം സൂര്യയാണ് വെബ് സീരീസ് എഴുതി സംവിധാനം ചെയ്തിരിക്കുന്നത്.

3 /7

മൂന്ന് മാസങ്ങൾക്ക് മുമ്പ് ഇറങ്ങിയ സാമർത്ഥ്യ ശാസ്ത്രത്തിന് ശേഷമെത്തിയ വെബ് സീരിസാണ് പ്രിയപ്പെട്ടവൻ പീയുഷ്.

4 /7

കനി കുസൃതി, വിഷ്ണു വിറ്റ്സ്, ആൻ സീം, അഫ്രീന അസ്സാ, അനഘ അശോക്, ജയരാജ് വാര്യയർ, അനൂപ് മോഹൻദാസ്, ദേവകി രാജേന്ദ്രൻ, ശ്രീനാഥ് ബാബു, അശ്വതി പിള്ള, ലബാൻ റാണെ, നജ്ജ അബ്ദുൽ കരീം എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

5 /7

കരിക്ക് അവതരിപ്പിക്കുന്ന വെബ് സീരിസ് നിർമിച്ചത് കരിക്കിന്റെ സ്ഥാപകനായ നിഖിൽ പ്രസാദാണ്.

6 /7

വിഷ്ണു ടി ആറാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. മാളവിക വിഎനാണ് എഡിറ്റർ.

7 /7

ആർദ്ര വിഎസിന്റെയും മാത്തന്റെയും വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് റിതു വൈശാഖാണ്.

You May Like

Sponsored by Taboola