KGF നായകന്റെ പുതിയ വീടിന്റെ ചിത്രങ്ങൾ കാണാം

കെജിഎഫ് എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികളുടേയടക്കം പ്രിയനടനായി മാറിയ താരമാണ് യഷ്. കെജിഎഫ് രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. കന്നട താരത്തിന്റെ ഓരോ ചെറിയ വിശേഷങ്ങളും ആരാധകർ ആഘോഷമാക്കി മാറ്റാറുമുണ്ട്.

 

1 /7

കെജിഎഫ് എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികളുടേയടക്കം പ്രിയനടനായി മാറിയ താരമാണ് യഷ്. കെജിഎഫ് രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. 

2 /7

ഇപ്പോൾ സോഷ്യൽമീഡിയയിൽ പ്രചരിച്ചു കൊണ്ടിരിക്കുന്നത് യാഷിന്റെ പുതിയ വീടിന്റെ ഗൃഹപ്രവേശനത്തെ കുറിച്ചുള്ള വാർത്തകളാണ്. കഴിഞ്ഞ ദിവസമായിരുന്നു ഗൃഹപ്രവേശ ചടങ്ങുകൾ നടന്നത്.

3 /7

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങായിരുന്നു നടന്നത്. ചടങ്ങിന്റെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വൈറലാണ്

4 /7

കന്നഡ സിനിമാ ലോകത്തെ താരശോഭയുള്ള ദമ്പതികളാണ് യഷും ഭാര്യ രാധികയും. ഇരുവരും ഒന്നിച്ചുള്ള ഏറ്റവും പുതിയ ചിത്രങ്ങൾ വലിയ ആവേശമാണ് ആരാധകർക്കുണ്ടാക്കിയിരിക്കുന്നത്  

5 /7

ബംഗളുരുവിലാണ് യഷിന്റെ പുതിയ വീട്. കടുത്ത ഓറഞ്ച് നിറത്തിലുള്ള ഷർട്ടും ഓഫ് വൈറ്റ് ദോത്തിയുമാണ് യഷിന്റെ വേഷം. ഓറഞ്ച്-നീല കോമ്പിനിഷനിലുള്ള സിൽക് സാരിയിൽ രാധികയും അതിസുന്ദരിയാണ് ചിത്രത്തിൽ.

6 /7

ഗൃഹപ്രവേശ ചടങ്ങുകൾ കഴിഞ്ഞെങ്കിലും ഇരുവരും പുതിയ വീട്ടിലേക്ക് താമസം മാറിയിട്ടില്ല. വരുന്ന മാസങ്ങളിലായിരിക്കും സ്വപ്നഭവനത്തിലേക്ക് താരദമ്പതികൾ താമസം മാറുക

7 /7

തൂവെള്ള നിറമാണ് വീടിന് നൽകിയിരിക്കുന്നത്. വൈറ്റ് മാർബിളും ഫ്രഞ്ച് മോഡൽ ജനലുകളും വീടിന് കൂടുതൽ ഭംഗിയാകുന്നു

You May Like

Sponsored by Taboola