Janmashtami 2024: ജന്മാഷ്ടമിയിൽ ഗജകേസരി യോഗം; കൃഷ്ണ കൃപയാൽ ഇവർക്ക് ലഭിക്കും വൻ പുരോഗതി!

Gajakesaeri yoga On Janmashtami: ശ്രീകൃഷ്ണ ജന്മാഷ്ടമി ദിനത്തിൽ ശുഭകരമായ യോഗങ്ങൾ സൃഷ്ടിക്കാൻ പോകയുകയാണ്. ഇതിലൂടെ ചില രാശിക്കാർക്ക് പ്രത്യേക നേട്ടങ്ങൾ ലഭിക്കും

Auspicious Rajaygoa In Janmashtami: ജ്യോതിഷ പ്രകാരം, ഈ ദിവസം ഈ അപൂർവ യോഗങ്ങൾ രൂപപ്പെടുന്നതിനൊപ്പം, ശുക്രാദിത്യ, ശശ് രാജയോഗത്തിന് പുറമെ ഇടവ രാശിയിൽ വ്യാഴത്തിൻ്റെയും ചന്ദ്രൻ്റെയും സംയോജനവും നടക്കുന്നു, അതിലൂടെ ഗജകേസരി യോഗം രൂപപ്പെടും

1 /8

Janmashtami 2024: ആഗസ്റ്റ് 26 ന് ലോകമെമ്പാടും ശ്രീകൃഷ്ണ ജന്മാഷ്ടമി ആഘോഷിക്കും. ഈ വർഷത്തെ ജന്മാഷ്ടമി വളരെയധികം പ്രത്യേകതയുള്ളതാണ്, കാരണം 5251 വർഷം മുമ്പ് ദ്വാപര യുഗത്തിൽ രൂപപ്പെട്ട അതേ അപൂർവ യോഗയാണ് ഈ ദിവസവും രൂപപ്പെടുന്നത്, ഈ ദിവസം സൂര്യൻ രോഹിണി നക്ഷത്രത്തോടൊപ്പം ചിങ്ങം രാശിയിലും ചന്ദ്രൻ ഇടവ രാശിയിലും ജയന്തിയോഗം രൂപപ്പെടുന്നു. 

2 /8

അത്തരമൊരു അപൂർവ സംയോജനത്തിൻ്റെ രൂപീകരണം വളരെ ശുഭകരമായിരിക്കും. ഈ യോഗത്തിൽ പൂജിച്ചാൽ പല മടങ്ങ് ഫലം ലഭിക്കും. ജയന്തി യോഗത്തിൽ നിങ്ങൾ വ്രതം അനുഷ്ഠിച്ചാൽ ശാശ്വതമായ പുണ്യം ലഭിക്കുമെന്നാണ് പറയപ്പെടുന്നത്.

3 /8

ജ്യോതിഷ പ്രകാരം, ഈ ദിവസം ഈ അപൂർവ യോഗങ്ങൾ രൂപപ്പെടുന്നതിനൊപ്പം, ശുക്രാദിത്യ, ശശ് രാജയോഗത്തിന് പുറമെ ഇടവ രാശിയിൽ വ്യാഴത്തിൻ്റെയും ചന്ദ്രൻ്റെയും സംയോജനവും നടക്കുന്നു, അതിലൂടെ ഗജകേസരി യോഗം രൂപപ്പെടും. ചന്ദ്രൻ ഇടവ രാശിയിൽ നിൽക്കുന്നതിനാൽ പല രാശിക്കാരുടെയും കുതിച്ചുയരും. ഇതോടൊപ്പം ചൊവ്വ-ബുധ ഉദയവും നടക്കും

4 /8

ഇതിലൂടെ 12 രാശിക്കാരുടെ ജീവിതത്തിൽ വലിയ സ്വാധീനം ഉണ്ടാക്കും എങ്കിലും ഈ  മൂന്ന് രാശിക്കാർക്ക് അപ്രതീക്ഷിത നേട്ടങ്ങൾ ലഭിക്കും.  ജന്മാഷ്ടമി ദിനത്തിൽ ഏതൊക്കെ രാശിക്കാർക്കാണ് ശ്രീകൃഷ്ണൻ്റെ പ്രത്യേക അനുഗ്രഹം ലഭിക്കുകയെന്ന് അറിയാം...  

5 /8

ജ്യോതിഷ പ്രകാരം ആഗസ്റ്റ് 25 ന് രാത്രി 10:29 ന് ചന്ദ്രൻ ഇടവത്തിൽ പ്രവേശിക്കും, ഇവിടെ നേരത്തെ തന്നെ വ്യാഴവുമുണ്ട്. ഇത്തരമൊരു സാഹചര്യത്തിലാണ് ഗജകേസരിയോഗം രൂപപ്പെടുന്നത്. ഈ യോഗം ജന്മാഷ്ടമി ദിവസം മുഴുവനും നിൽക്കും.  ആ ഭാഗ്യ രാശികൾ ഏതൊക്കെ അറിയാം..

6 /8

മേടം (aries): ഈ രാശിക്കാർക്ക് ശ്രീകൃഷ്ണൻ്റെ പ്രത്യേക അനുഗ്രഹം ഉണ്ടാകും. ഈ രാശിയുടെ രണ്ടാം ഭാവത്തിലാണ് ഗജകേസരിയോഗം രൂപപ്പെടുന്നത്. മാത്രമല്ല ചൊവ്വ മൂന്നാം ഭാവത്തിലും ബുധൻ നാലാം ഭാവത്തിലും ഉദിക്കും. അത്തരമൊരു സാഹചര്യത്തിൽ ഈ രാശിക്കാർക്ക് ഭാഗ്യത്തിൻ്റെ പൂർണ്ണ പിന്തുണ ലഭിക്കും. ദീർഘനാളായി മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തീകരിക്കും, ധനത്തിൽ വർധനവുണ്ടാകും

7 /8

ചിങ്ങം (Leo): ചിങ്ങ രാശിക്കാർക്ക് ജന്മാഷ്ടമി ദിനം വളരെ പ്രത്യേകതയുള്ളതായിരിക്കും. ഈ രാശിയിലുള്ളവർക്ക് വ്യാഴം, ശുക്രൻ, മറ്റ് ഗ്രഹങ്ങൾ എന്നിവയിൽ നിന്ന് ഭാഗ്യ നേട്ടങ്ങൾ ഉണ്ടാകും. ഈ രാശിക്കാർക്ക് അവരുടെ ബുദ്ധിപരമായ കഴിവുകൾ ഉപയോഗിച്ച് പല മേഖലകളിലും വിജയത്തിൻ്റെ പതാക ഉയർത്താൻ കഴിയും, വിദ്യാഭ്യാസ രംഗത്തും മികച്ച നേട്ടങ്ങൾ ഇവർ കൈവരിക്കും

8 /8

കന്നി (virgo):  ഇവർക്കും ഗജകേസരി യോഗം വളരെയധികം ഗുണം ചെയ്യും. ഈ രാശിക്കാർ ആത്മീയതയിലേക്ക് കൂടുതൽ ചായ്‌വുള്ളവരായിരിക്കും. അത്തരമൊരു സാഹചര്യത്തിൽ നിങ്ങൾക്ക് സുഹൃത്തുക്കളുമായോ കുടുംബാംഗങ്ങളുമായോ ഏതെങ്കിലും അമ്പലങ്ങളിലേക്ക് യാത്ര ചെയ്യാൻ യോഗമുണ്ടാകും,  മതപരമായ കാര്യങ്ങളിൽ വർദ്ധനവ് ഉണ്ടാകാം. കണ്ണന്റെ കൃപയാൽ എല്ലാ മേഖലയിലും വിജയം കൈവരിക്കാൻ കഴിയും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)  

You May Like

Sponsored by Taboola