Ayodhya Ram Mandir: രാമമന്ത്ര മുഖരിതമായി അയോധ്യ; പ്രാണ പ്രതിഷ്ഠ പൂർത്തിയായി- ചിത്രങ്ങൾ കാണാം

Ram Mandir Inauguration: അയോധ്യയിലെ രാമക്ഷേത്രത്തിൽ പ്രാണ പ്രതിഷ്ഠാ ചടങ്ങുകൾ പൂർത്തിയായി.

  • Jan 22, 2024, 13:28 PM IST
1 /15

അയോധ്യയിലെ രാമക്ഷേത്രത്തിൽ പ്രാണ പ്രതിഷ്ഠ നടത്തി.

2 /15

പ്രധാനമന്ത്രി നരേന്ദ്രമോദി ചടങ്ങിൽ മുഖ്യ യജമാനനായി.

3 /15

കാശിയിലെ വേദപണ്ഡിതൻ ലക്ഷ്മികാന്ത് ദീക്ഷിതാണ് മുഖ്യ കാർമികത്വം വഹിച്ചത്.

4 /15

ഇടത് കയ്യിൽ അമ്പും വലത് കയ്യിൽ വില്ലുമായി സർവാഭരണ വിഭൂഷിതനായ രാംലല്ലയുടെ വി​ഗ്രഹമാണ് പ്രതിഷ്ഠിച്ചത്.

5 /15

മൈസൂരുവിലെ ശിൽപി അരുൺ യോ​ഗിരാജ് കൃഷ്ണശിലയിൽ തീർത്ത 51 ഇഞ്ച് വി​ഗ്രഹമാണ് അയോധ്യയിലെ രാമക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്നത്.

6 /15

നിര്‍ണായകമായ 84 സെക്കന്‍ഡിനുള്ളില്‍ പ്രതിഷ്ഠാ ചടങ്ങുകള്‍ പൂര്‍ത്തിയായി.

7 /15

121 ആചാര്യന്‍മാരും പ്രമുഖ വ്യക്തികളും ചടങ്ങിന് സാക്ഷിയായി.

8 /15

അഭിജീത് മുഹൂര്‍ത്തത്തില്‍ ഏറ്റവും വിശേഷപ്പെട്ട സമയമായ ഉച്ചയ്ക്ക് 12.29നും 12.30നും ഇടയിലാണ് ബാലരാമ വിഗ്രഹം പ്രതിഷ്ഠിക്കുന്ന ചടങ്ങുകള്‍ നടന്നത്.

9 /15

രാംലല്ല വിഗ്രഹത്തിന്റെ കണ്ണു മൂടിക്കെട്ടിയ തുണി അഴിച്ചുമാറ്റിയതോടെയാണ് പ്രതിഷ്ഠാ ചടങ്ങുകൾ പൂർണമായത്.

10 /15

ഇന്ന് പുലർച്ചെ മുതൽ അയോധ്യയിൽ വലിയ ആഘോഷങ്ങളാണ് നടന്നത്.

11 /15

പാതയോരങ്ങളിൽ ഓരോ 100 മീറ്ററിലും സ്റ്റേജുകൾ കെട്ടി വിവിധ സംസ്ഥാനങ്ങളിലെ സാംസ്കാരിക പരിപാടികൾ അവതരിപ്പിച്ചിരുന്നു.

12 /15

വലിയ സുരക്ഷാ ക്രമീകരണങ്ങളാണ് ക്ഷേത്രത്തിന് ചുറ്റും ഒരുക്കിയിരിക്കുന്നത്.

13 /15

പ്രാണ പ്രതിഷ്ഠാ ചടങ്ങിന് ശേഷം വായുസേനയുടെ ഹെലികോപ്ടറുകൾ ക്ഷേത്രത്തിന് മുകളിൽ പുഷ്പവൃഷ്ടി നടത്തി.

14 /15

സാമൂഹിക സാംസ്കാരിക സിനിമാ മേഖലയിലെ നിരവധി പ്രമുഖർ പ്രാണ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുത്തു.

15 /15

പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യ യജമാനനായ പ്രാണ പ്രതിഷ്ഠാ ചടങ്ങിൽ കാശിയിലെ വേദപണ്ഡിതൻ ലക്ഷ്മികാന്ത് ദീക്ഷിതാണ് മുഖ്യ കാർമികത്വം വഹിച്ചത്.

You May Like

Sponsored by Taboola