സെപ്തംബർ 23 ന് വാരണാസിയിലെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിടും.
കപിൽ ദേവ്, സുനിൽ ഗവാസ്കർ, രവി ശാസ്ത്രി, സച്ചിൻ ടെണ്ടുൽക്കർ എന്നിവരടക്കമുള്ള ക്രിക്കറ്റ് ഇതിഹാസങ്ങൾ തറക്കല്ലിടൽ ചടങ്ങിനെത്തും.
സ്റ്റേഡിയത്തിന് മുന്നിൽ നിർമിക്കുന്ന മീഡിയ സെന്ററിന്റെ രൂപകൽപന ശിവന്റെ ഡമരു പോലെയായിരിക്കും.
ഫ്ലഡ്ലൈറ്റുകൾ ത്രിശൂലത്തിന്റെ ആകൃതിയിലായിരിക്കും. 325 കോടിയിലധികം രൂപ ചെലവിലാണ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയം നിർമിക്കുന്നത്.
പുറത്ത് വന്ന സ്റ്റേഡിയത്തിന്റെ രൂപകൽപ്പനയുടെ ചിത്രങ്ങളിൽ, സ്റ്റേഡിയത്തിന്റെ മേൽക്കൂര ചന്ദ്രക്കലയുടെ ആകൃതിയിലാണ്.
30,000 പേർക്ക് ഇരിക്കാനുള്ള സൗകര്യം സ്റ്റേഡിയത്തിലുണ്ടാകും. നിർമാണം പൂർത്തിയാക്കാൻ രണ്ട് വർഷമാണ് ലക്ഷ്യമിടുന്നത്.
കപിൽ ദേവ്, സുനിൽ ഗവാസ്കർ, രവി ശാസ്ത്രി, സച്ചിൻ ടെണ്ടുൽക്കർ എന്നിവരടക്കമുള്ള ക്രിക്കറ്റ് ഇതിഹാസങ്ങൾ തറക്കല്ലിടൽ ചടങ്ങിനെത്തും.