വീട് അലങ്കരിക്കാന്‍ പ്രധാനമായും ഉപയോഗിക്കുന്ന ഒന്നാണ് മനോഹരമായ ചിത്രങ്ങള്‍ അല്ലെങ്കില്‍ പെയിന്‍റിംഗുകള്‍. വീട് അലങ്കരിയ്ക്കുന്ന അവസരത്തില്‍ ഏതു തരത്തിലുള്ള ചിത്രങ്ങള്‍ ആണ് നിങ്ങളുടെ വീടിന് അനുയോജ്യം എന്നും ഏത് ദിശയിലാണ് അത് സ്ഥാപിക്കേണ്ടത് എന്നും അറിയേണ്ടത് പ്രധാനമാണ്. ഇത് നിങ്ങളുടെ ഭാഗ്യം പ്രകാശിപ്പിക്കും എന്ന് മാത്രമല്ല, നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും ഐശ്വര്യവും നിറയ്ക്കും. നിങ്ങളുടെ വീടിന് ശുഭമായ ചില ചിത്രങ്ങളും അവ നല്‍കുന്ന പ്രയോജനങ്ങളും അറിയാം.........
ഏഴ് ഓടുന്ന കുതിരകളുടെ ചിത്രം വീട്ടില്‍ ഏഴ് ഓടുന്ന കുതിരകളുടെ ചിത്രം സ്ഥാപിക്കുന്നത് നിങ്ങളുടെ ബിസിനസിൽ ലാഭം നല്‍കുന്നു. തടസങ്ങള്‍ മാറും, ഇത് മാത്രമല്ല, വ്യക്തി വലിയ നേട്ടങ്ങൾ കൈവരിക്കാനും തുടങ്ങുന്നു. ഈ ചിത്രം ജോലിസ്ഥലത്തും സ്ഥാപിക്കാം. ഓടുന്ന കുതിരയെ ഏറെ ഊർജ്ജസ്വലമായി കണക്കാക്കുന്നു, അതിനാൽ അത് ഒരു വ്യക്തിയുടെ പുരോഗതിക്ക് ശുഭകരമാണ്.
ലക്ഷ്മി ദേവിയുടെ ചിത്രം വീടിന്‍റെ വടക്ക് ദിശ ലക്ഷ്മീ ദേവിയുടെ ചിത്രം വയ്ക്കുന്നത് ശുഭകരമായി കണക്കാക്കപ്പെടുന്നു. സമ്പത്തിന്‍റെ ദേവതയായ ലക്ഷ്മീ ദേവി വീട്ടിൽ വസിക്കാന്‍ എല്ലാവരും ആഗ്രഹിക്കുന്നു, അത്തരമൊരു സാഹചര്യത്തിൽ, ദേവിയുടെ ചിത്രം ശരിയായ ദിശയിൽ വയ്ക്കുന്നത് വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു.
അമ്മ യശോദയും ഉണ്ണികൃഷ്ണനും അമ്മ യശോദയ്‌ക്കൊപ്പമുള്ള ഉണ്ണികൃഷ്ണന്‍റെ ചിത്രത്തിന് ഏറെ പ്രാധാന്യമുണ്ട്. വാസ്തു ശാസ്ത്ര പ്രകാരം, ഇത് അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധത്തിൽ സ്നേഹം നിലനിർത്തുന്നു. ഗർഭിണിയായ സ്ത്രീയുടെ മുറിയിൽ ഈ ചിത്രം തൂക്കിയിടുന്നത് ശുഭകരമായി കണക്കാക്കപ്പെടുന്നു.
ഹംസത്തിന്‍റെ ചിത്രം നിങ്ങളുടെ വീടിന്‍റെ സ്വീകരണമുറിയിലോ അതിഥി മുറിയിലോ ഹംസത്തിന്‍റെ ചിത്രം സ്ഥാപിക്കുന്നത് വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. യഥാർത്ഥത്തിൽ ഹംസം ഐശ്വര്യത്തിന്‍റെ പ്രതീകമായി കണക്കാക്കപ്പെടുന്നു. അതിനാല്‍, വാസ്തു ശാസ്ത്രമനുസരിച്ച്, അതിഥി മുറിയിൽ ഹംസത്തിന്‍റെ ചിത്രം വയ്ക്കുന്നത് എല്ലായ്പ്പോഴും ശുഭകരമായി കണക്കാക്കപ്പെടുന്നു.
രാധാകൃഷ്ണ ഫോട്ടോ കിടപ്പുമുറിയിൽ രാധാകൃഷ്ണന്‍റെ ചിത്രം എപ്പോഴും സൂക്ഷിക്കുക. ഇത് ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള സ്നേഹം വർദ്ധിപ്പിക്കുന്നു. യഥാർത്ഥത്തിൽ രാധാകൃഷ്ണനെ യഥാർത്ഥ സ്നേഹത്തിന്‍റെ സൂചകമായി കണക്കാക്കുന്നു.
മാതാ അന്നപൂർണയുടെ ചിത്രം വാസ്തു ശാസ്ത്രപ്രകാരം മാതാ അന്നപൂർണയുടെ ചിത്രം അടുക്കളയിൽ വയ്ക്കുന്നത് ശുഭകരമായി കണക്കാക്കപ്പെടുന്നു. ഇക്കാരണത്താൽ വീട്ടിൽ ഭക്ഷണത്തിന് ഒരു കുറവും ഉണ്ടാകില്ല. അന്നപൂർണ ദേവിയെ അന്നദാതാവായി കണക്കാക്കുന്നു.